നിന്നെ എനിക്ക് വേണം
രമ അവന്റെ കവിളിൽ കുത്തി കളിയാക്കികൊണ്ട് പറഞ്ഞു.
“ഓഹ് പിന്നെ….”
അവളുടെ കൈ തട്ടി മാറ്റി അവൻ മുഖം കോട്ടി.
“ആഹ് കൊച്ചിന്റെ പേരെന്താടാ…”
“ജീന…”
അവന്റെ പകലുകൾക്ക് കോളേജിൽ നിറം പിടിച്ചു തുടങ്ങിയിരുന്നു….
“ജീന, രമേഷ് നിങ്ങൾ ലാബിൽ ഒരു ഗ്രൂപ് ആയിരിക്കും.”
അന്ന് ക്ലാസ്സിൽ സ്റ്റുഡന്റസിനെ ലാബ് ഗ്രൂപ്പുകളിലേക്ക് അസ്സൈൻ ചെയ്തു കൊണ്ടിരുന്ന ക്ലാസ് ട്യൂട്ടർ പറഞ്ഞത് കേട്ട ജീന ഡെസ്കിലേക്ക് മുന്നിലേക്ക് ചാഞ്ഞു അവനെ നോക്കി ചിരിച്ചു.
ആ ചിരി പക്ഷെ തുളഞ്ഞു കയറിയത് ക്ലാസ്സിലെ ആബാല വൃന്ദം ആണ്പിള്ളേരുടെ നെഞ്ചിലേക്കായിരുന്നു..
അവരുടെ അസൂയ പൂണ്ട നോട്ടം ചെന്ന് നിന്നത് ഒരു മൂലയിൽ ഒതുങ്ങി ഇരുന്ന രമേഷിന്റെ നേരെ ആയിരുന്നു.
“ചേച്ചീ….ജീനയും ഞാനും ഒരേ ഗ്രൂപ്പിലാ ലാബിൽ….”
“കൊള്ളാല്ലോ…അപ്പോൾ ഇത്രയും നാളും ഒരു പെൺകൊച്ചിനോട്പോലും മിണ്ടാത്ത നീ ഇപ്പോൾ ഈ ജീനയോട് പെട്ടെന്ന് അടുത്ത പോലുണ്ടല്ലോ…എന്താടാ…”
“ഏയ് ഒന്നൂല്ല ചേച്ചീ…
അവൾ എല്ലാരോടും പെട്ടെന്ന് കൂടുന്ന ടൈപ്പ് ആണ്…ഫസ്റ്റ് ഡേ തന്നെ ഞങ്ങൾ കാണുന്നതും അങ്ങനെ ഒരു സാഹചര്യത്തിൽ ആയിരുന്നല്ലോ… അതോണ്ട്, അവിടെ ആദ്യം കിട്ടിയ ഫ്രണ്ടും അവളാ…”
“ഹ്മ്മ് ശെരി…ശെരി.. ”
കോളേജ് കഴിഞ്ഞുള്ള അവരുടെ പതിവ് സംസാരത്തിൽ ആയിരുന്നു രമയും രമേഷും.