നിന്നെ എനിക്ക് വേണം
അത് കൂടി കേട്ടതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നു എനിക്ക് മനസ്സിലായി…പിന്നെ ഒരു തോന്നലിൽ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോഴാ ഒരു വിളി കേട്ടത് തിരിഞ്ഞപ്പോൾ ഒരു വെള്ള ചുരിദാറിട്ട ഒരു പെണ്ണ് എന്നെ വിളിച്ചു.
എങ്ങോട്ടാ പോവുന്നേന്നു ചോദിച്ചു.. ഞാൻ സ്റ്റാഫ് റൂമിലേക്ക് നോക്കിയതും അവൾ എന്റെ കയ്യും പിടിച്ചും മുന്നോട്ടു നടന്നു.
അവർക്കെതിരെ ഫസ്റ്റ് ഡേ തന്നെ ഇഷ്യൂ ഉണ്ടാക്കിയിട്ട് ഇനി താൻ ഇവിടെ നേരെ ചൊവ്വേ പഠിക്കുവോ…
എന്നും ചോദിച്ചു എന്റെ കയ്യും വലിച്ചു പിടിച്ചു നടന്ന അവൾ ഇനി സീനിയേഴ്സ്ന്റെ കൂട്ടത്തിൽ ആണോ എന്ന് പോലും ഞാൻ വിചാരിച്ചു…
എന്നേം കൊണ്ട് ലേഡീസ് ടോയ്ലറ്റിന്റെ അടുത്തെത്തിയിട്ട് എന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി ഒന്ന് തുറന്നു നോക്കിയിട്ട് അകത്തേക്ക് കയറി തിരികെ വന്നു.
അവർ ചോദിക്കുവാണേൽ മൂന്നാമത്തെ ക്യൂബിക്കിളിൽ ഉണ്ടെന്നു പറഞ്ഞേക്കാൻ പറഞ്ഞിട്ട് നടന്നു പോയി.”
“ഏതാടാ ആഹ് കൊച്ച്…”
അത്രയും നേരം ഏതോ സിനിമാക്കഥ കേട്ടിരുന്നത് പോലെ ഇരുന്ന രമ അവനോടു ചോദിച്ചു.
“അത് കുറച്ചു കഴിഞ്ഞപ്പോഴാ മനസ്സിലായെ ക്ലാസ്സിൽ ടീച്ചർ വരുന്നതിനു തൊട്ടു മുന്നേ അവളും വന്നു…
അവൾ ഞങ്ങളുടെ ക്ലാസ്സിലാ…”
“ആഹാ…അപ്പോൾ ജൂനിയർ ആയിട്ട് നല്ല തന്റേടം ഉണ്ടല്ലോ…
കണ്ടു പടിക്കടാ രമേഷേ…”