നിന്നെ എനിക്ക് വേണം
അവളുടെ ചോദ്യങ്ങൾ ശര വേഗത്തിൽ ആയിരുന്നു.
“ഇന്ന് ക്ലാസ്സിൽ ചെന്ന് ഞാൻ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴാ സീനിയേഴ്സ് എല്ലാരും കൂടെ ക്ലാസ്സിലേക്ക് വന്നത്,.
എന്നിട്ടു ഓരോരുത്തരെ ആയി ഓരോന്ന് ചെയ്യിപ്പിച്ചു. തവളച്ചാട്ടം ഓട് എണ്ണിക്കൽ ഒക്കെ…എനിക്കണേൽ അപ്പോഴേ പേടി ആയി തുടങ്ങി, എന്തോ കൈയൊക്കെ തണുത്തു വിറച്ചു…അപ്പോൾ ഒരു ചേട്ടൻ എന്നെ വിളിച്ചു, പേടിച്ചാണ് ചെന്നത്.
ആഹ് ചേട്ടൻ എന്നോട് ഗേള്സിന്റെ ടോയ്ലറ്റിൽ പോയി ഒരു ലെറ്റർ വെച്ചിട്ട് വരാൻ പറഞ്ഞു….അത് കേട്ടതോടെ ഞാൻ അവിടെ തല കറങ്ങി വീഴുമെന്ന് തോന്നിപ്പോയി…അയാൾക്ക് ചുറ്റുമുള്ള ചേട്ടന്മാരൊക്കെ എന്നെ നോക്കി കണ്ണ് കൂർപ്പിക്കുന്നത് കണ്ടതോടെ അവിടുന്നു ബാഗും എടുത്തു ഓടിയാലോ എന്ന് വരെ ചിന്തിച്ചതാ…അപ്പോഴാ ലെറ്റർ തന്ന ചേട്ടൻ എന്നെ നോക്കി ഒച്ചയിട്ടത്.. അതോടെ ഞാൻ പോലും അറിയാതെ നടന്നു പോയി…”
പറഞ്ഞു തീർത്തു കണ്ണുയർത്തിയപ്പോൾ അവൻ കണ്ടു ശ്വാസം പോലും എടുക്കാൻ മറന്നു അവനെ തന്നെ ഉറ്റുനോക്കുന്ന രമയെ.
“എന്നിട്ട്…എന്നിട്ടെന്ത് നടന്നു….നീ…നീ കൊണ്ടോയി വെച്ചോ….!!!”
അവളുടെ കണ്ണുകൾ വിടർന്നു ഇപ്പോൾ താഴെ വീഴും എന്ന നിലയിൽ ആയിരുന്നു.
“ഏയ്…ഞാൻ പുറത്തേക്ക് നടന്നതും
ആ ചേട്ടൻ വിളിച്ചു പറഞ്ഞു,…
മോൻ വെച്ച ലെറ്റർ എടുക്കാൻ ഞാൻ ആളെ വിടും കേട്ടോ….”