നിന്നെ എനിക്ക് വേണം
“ഡാ രമേഷേ…”
അവന്റെ റൂമിലെ ഡോർ തുറന്നു രമ അകത്തെത്തി.
സ്ഥിരം അവന്റെ ജനലിനരികത്തെ കസേരയിൽ അവനുണ്ടായിരുന്നു. അവന്റെ കാലിന്റെ ചുവട്ടിൽ ചൂട് പറ്റി ലൂണയും. രമയെ കണ്ടപ്പോൾ തലയുയർത്തി നോക്കി വീണ്ടും കൈക്കൂട്ടിലേക്ക് മുഖം പൂഴ്ത്തി കിടപ്പായി.
അഴിഞ്ഞു നിതംബത്തെ ഉരുമ്മി കിടന്ന മുടി മാടി നെറുകിൽ കെട്ടി വച്ച് രമ അവനടുത്തു വന്നിരുന്നു. സാരി ഒട്ടുയർന്നു കൊലുസ് ചന്തം ചാർത്തിയ അഴകൊത്ത കാൽപാദങ്ങൾ കട്ടിലിൽ നിന്നും തൂങ്ങി പതിയെ ആടികൊണ്ടിരുന്നു.
“എങ്ങനെ ഉണ്ടായെടാ… ഫസ്റ്റ് ഡേ…”
കണ്ണിൽ നിറഞ്ഞ ആകാംഷ വാക്കുകളിലും തുളുമ്പിയിരുന്നു.
“കുഴപ്പം ഇല്ലായിരുന്നു…”
“ഏഹ്…അപ്പൊ അതിലെന്തോ കുഴപ്പം ഉണ്ടല്ലോ…പറേടാ രമേഷേ..
റാഗിങ്ങ് എന്തേലും ഉണ്ടായോ….”
അവളുടെ ചുണ്ടിൽ ചെറിയൊരു കുസൃതി വിരിഞ്ഞെങ്കിലും മുഖത്ത് ചെറിയ
രീതിയിൽ ഭയവും നിഴലിട്ടു.
“ഹ്മ്മ്….”
അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ഒളിപ്പിച്ചു മൂളി…”
അവന്റെ ചിരി കണ്ടു അടക്കാനാവാതെ രമ അവനടുത്തേക്ക് ചേർന്നിരുന്നു.
കെട്ടഴിഞ്ഞു മുഖത്തേക്ക് ഉരുമ്മിവീണ കട്ടിയുള്ള മുടിയിഴ ചെവിക്ക് പിറകിലേക്ക് തിരുകിവച്ചുകൊണ്ട് അവൾ അവന്റെ ചുവന്നു തുടങ്ങിയ മുഖം പിടിച്ചു അവൾക്ക് നേരെ തിരിച്ചു.
“എന്താടാ.. രമേഷേ…എന്താ ഒരു ചിരിയൊക്കെ……
റാഗിംഗിന് ഇത്ര ചിരിക്കാൻ എന്താ.. ”