നിന്നെ എനിക്ക് വേണം
എനിക്ക് വേണം – വാകകൾ തണലിടുന്ന നീണ്ട പാതയും കടന്ന് കോളേജിന്റെ മെയിൻ ബിൽഡിംങ്ങിൽ അവൻ കയറി. അങ്ങുമിങ്ങും കുട്ടികൾ നീങ്ങുന്നുണ്ടായിരുന്നു.
സ്ഥിരപരിചിതരായി വരാന്തയിൽ നടക്കുന്നവരോടൊപ്പം തന്നെപ്പോലെ അല്പം പരുങ്ങി നടക്കുന്നവരെയും അവന്റെ കണ്ണുകൾ കണ്ടെത്തി.
തന്നെപ്പോലെ തന്നെ ഇവിടെ എത്തിയ ഫ്രഷേഴ്‌സ് ആണ് അവരും എന്ന് മനസിലാക്കാൻ അവനു ബുദ്ധിമുട്ടുണ്ടായില്ല.
ക്ലാസ് കണ്ടെത്തി ഒരു മൂലയിൽ ഒതുങ്ങിക്കൂടി അവൻ അവന്റേതായ ലോകം കണ്ടെത്തി,
ക്ലാസ്സിൽ കുട്ടികൾ ഓരോരുത്തരായി നിറഞ്ഞതും,
പുറത്തു നിന്ന് ഒരു കൂട്ടത്തിന്റെ ഉച്ചത്തിലുള്ള പാട്ട് ഉയർന്നു കേട്ട് തുടങ്ങി,
അത് തങ്ങളുടെ ക്ലാസ്സിനടുത്തേക്ക് അടുത്ത് വരുന്നത് കേട്ടതും,
ഓരോരുത്തരും ഇരുന്നു പരുങ്ങാൻ തുടങ്ങി.
“അവൻ എത്തിയോ അമ്മെ…”
വീട്ടിലേക്ക് കയറിയതേ രമ ചോദിച്ചത് അതായിരുന്നു…
ബാങ്കിൽ ഇന്ന് മുഴുവൻ അവൾ ആലോചിച്ചത് രമേഷിനെയും അവന്റെ കോളേജിലെ ഫസ്റ്റ് ഡേ എങ്ങനെ ആയിരിക്കും എന്നുമായിരുന്നു.
ബാങ്കിലെ ഒന്നിലും നേരാംവണ്ണം ഏകാഗ്രത പുലർത്താൻ കഴിയാതെ ഒരു വിധത്തിൽ തിരികെ എത്തി എന്ന് തന്നെ പറയാം.
“അവൻ മോളിലുണ്ട്…”
“ആഹ്…”
“ഡി ചായ എടുക്കാം…”
ഹാൻഡ്ബാഗ് സോഫയിലേക്കിട്ട് മുകളിലേക്ക് സാരിയും വലിച്ചു ഓടാൻ തുടങ്ങിയ രമയെ നോക്കി രേവതി വിളിച്ചു പറഞ്ഞു, എന്നാൽ കേൾക്കാത്ത മട്ടിൽ അവൾ പടികൾ ചവിട്ടികുത്തി മുകളിലെത്തിയിരുന്നു.