നിന്നെ എനിക്ക് വേണം
“പിണങ്ങല്ലേ മോളെ…
മോളുടെ മാറ്റം അതൊത്തിരി കൊതിച്ചിരുന്നത് കൊണ്ട് അതിന്റെ കാരണം അമ്മയുടെ പൊട്ടബുദ്ധിയിൽ തോന്നിയത് ചോദിച്ചതാ…”
അവളുടെ കവിളിൽ ഒന്ന് മുത്തി രേവതി താഴേക്ക് ഇറങ്ങുമ്പോൾ,
ചിന്തകളിലാണ്ട് മൗനം പൂണ്ടു രമ കിടക്കയിലേക്ക് ചാഞ്ഞിരുന്നു.
തിരിച്ചു നടന്നുകൊണ്ട് താഴെ മുറിയിലെത്തിയ രേവതിയോട്
“ഇത്ര വേഗം സംസാരിച്ചോ രേവതി?”
“ഹേയ്, നമുക്ക് തെറ്റിയതാണെന്നാണ് തോന്നുന്നത്, അവൾ പതിവുപോലെ വിഷാദ ഗാനങ്ങളൊക്കെ കേട്ട് മൂളികൊണ്ടാ മുകളിലിരിക്കുന്നത്….”
“നീ തന്നെയല്ലേ പറഞ്ഞെ …അവൾക്ക് …”
“അവളെന്റെ മോളാണെങ്കിലും, അവളുടെ മനസ്സറിയാൻ, എനിക്കുമിച്ചിരി ബുദ്ധിമുട്ടാണ് ഏട്ടാ ….”
“ഹാ ശെരി. ഈ കാര്യത്തിൽ നിനക്കൊരല്പം തിടുക്കമുണ്ട്, അതെനിക്ക് മനസിലാക്കാം… രമയ്ക്ക് മനസുമാറും മുൻപേ ആലോചിക്കാനല്ലേ …”
“നിങ്ങൾക്ക് എന്റെ മനസ് അറിയാം, അതുപോലെ….എളുപ്പമല്ല രമ.” ദേവന്റെ കൈകോർത്തുകൊണ്ട് രേവതി ചിരിച്ചു. [ തുടരും ]