നിന്നെ എനിക്ക് വേണം
“പിന്നില്ലേ ….വല്ലാത്ത കുസൃതിക്കുടുക്കയാണ്, നീ. ഇപ്പോഴും…”
അവന്റെ മൃദുവായ കവിളിൽ രമ പതിയെ അവളുടെ തുടുത്ത ചുണ്ടുകൾ അമർത്തിക്കൊണ്ട് അവളുടെയുള്ളിൽ മൊട്ടിട്ട പ്രേമോപഹാരം അവൾ നൽകിയപ്പോൾ രമേഷ് അറിയാതെ കണ്ണുകൾ അടച്ചു.
തിരികെ ബെഡിൽ നിന്നും എണീക്കാൻ നിൽക്കുന്ന, രുയുടെ കൈ രമേഷ് ഇറുകെ പിടിച്ചപ്പോൾ, രമ പറഞ്ഞു.
“ഞാൻ കുളിപ്പിക്കാം ……വാ”
ഉച്ചയ്ക്ക് ഊണിനു ശേഷം, സ്റ്റഡി ടേബിളിൽ ഇരുന്നുകൊണ്ട് ഹെഡ്‌ഫോണിൽ പാട്ട് കേൾക്കുന്ന രമയുടെ മുറിവാതിൽക്കൽ രേവതി നില്കുമ്പോ, പാട്ടിനൊപ്പം മൂളുന്ന രമയുടെ മധുര സ്വരത്തിൽ ലയിച്ചുകൊണ്ട് രേവതിയും ഒരു നിമിഷം അവളെത്തന്നെ നോക്കിനിന്നു.
രുയെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിച്ചു കൊണ്ട് നിൽക്കുന്ന രേവതിയുടെ സാമിപ്യം അറിഞ്ഞെന്നോണം രമ പെട്ടെന്ന് ഒരുനോക്ക് മുറിയുടെ പാതിയടഞ്ഞ വാതിലിലൂടെ നോക്കി.
തന്നെ മതിമറന്നു നോക്കി നില്കുന്നവണ്ണം രേവതി കണ്ണെടുക്കാതെ വാതിൽക്കൽ നില്കുമ്പോ രു “എന്താമ്മെ…” ന്നു പുഞ്ചിരിയോടെ ചെവിയിലെ ഹെഡ്സെറ്റ് ഊരിക്കൊണ്ട് രേവതിയോട് ചോദിച്ചു.
“മ്മ്‌ച്ചും….”
ചുമൽ കൂച്ചിക്കൊണ്ട് രേവതി നിൽക്കുന്നത് കണ്ടതും രുയുടെ പിരുകം കൂർത്തു കണ്ണ് ചുളുക്കി മുഖത്ത് കപട ദേഷ്യം വരുത്തി രമ രേവതിയെ നോക്കി.