നിന്നെ എനിക്ക് വേണം
കണ്ടാലും കണ്ടാലും കൊതി തീരാത്ത രമേഷിന്റെ മുഖത്തെ ചിരി നോക്കിക്കൊണ്ട് മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന ചിരിയുമായി അവന്റെ തലയിലെ മുറിവുണങ്ങിയെന്നോണം, രമ ആ കെട്ടഴിച്ചു.
“ചേച്ചീ……”
“എന്താടാ ….”
“ചേച്ചീ, എനിക്ക് കുളിക്കാതെയെന്തോ പോലുണ്ട്. ഇന്ന് കുളിക്കണം.”
“ഞാനമ്മയോടു പറയാമേ …”
“ഉഹും ചേച്ചി കുളിപ്പിച്ചാ മതി…”
“അയ്യോ എനിക്കെങ്ങും വയ്യ…”
“അതെന്താ, ഇന്ന് ചേച്ചിയെന്നെ കുളിപ്പിച്ചാൽ മതി.”
“നീ എന്റെ മേത്തൊക്കെ വെള്ളം തെറിപ്പിക്കും, വെള്ളം കണ്ടാൽ വല്ലാത്ത കുസൃതിയാണ് നീയിപ്പോഴും. ഒന്നാമത് ഞാൻ രാവിലെ കുളിച്ചതാണ്, മിനിഞ്ഞാത്തെ പോലെ നീയെന്നെ നനയിച്ച ശേഷം ഒന്നുടെ കുളിക്കാൻ ഒന്നും എനിക്ക് വയ്യ ……”
“എന്നെ ഒരു വയസിലൊക്കെ ആരാണ് ചേച്ചി കുളിപ്പിക്കുക? അപ്പോഴും ഞാനിതുപോലെ വെള്ളത്തിൽ കളിക്കാനൊക്കെ ഇഷ്ടമായിരുന്നോ….”
ആ ചോദ്യം താനും തന്റെ അമ്മയായ രേവതിയോടു ഒരുപാട് തവണ ചോദിച്ചതാണെന്നോർത്തു കൊണ്ട് രമ അവന്റെ കവിളിൽ നുള്ളുകൊടുത്തു.
മക്കൾ എത്ര വലുതായാലും അമ്മമാർക്ക് കുഞ്ഞാണല്ലോ, അവർക്ക് ആ ഓർമ്മകൾ അമ്മയുടെ വായിൽ നിന്നും കേൾക്കുന്നതൊരനുഭൂതിയാണ്, ഇവിടെയിപ്പോ രമേഷിന് താനാണ് അമ്മയെന്നറിയില്ലെങ്കിലും, അതുപറയുമ്പോൾ തന്റെ മനസ്സിൽ ശെരിക്കും അവൻ കുഞ്ഞുവാവ തന്നെയല്ലേ ….അന്നും എന്നും…..