നിന്നെ എനിക്ക് വേണം
പൂച്ചെടികൾക്ക് വെള്ളം നനയ്ക്കുന്ന ക
രമ നാണം കൊണ്ട് വിരിഞ്ഞ പൂക്കളെ നോക്കുമ്പോ, അവളുടെ മനസിലേക്ക് പ്രണയർദ്രമായ ചിരിയെത്തി.
നിരനിരയായി മഞ്ഞയും വെള്ളയും പിങ്ക് നിറമുള്ള റോസാച്ചെടികളുടെ ഇടയിലേക്ക് പൈപ്പും കയ്യിൽ പിടിച്ചുകൊണ്ട് മൂളിപ്പാട്ടും പാടിയവൾ നടക്കുമ്പോ, രമേഷ് കോഫിയും മൊത്തിക്കൊണ്ട് ബാൽക്കണിയിൽ നിന്നും രമയെ നോക്കി.
കുട്ടികൾ റോസാപ്പൂ പറിക്കാനായി വന്നാൽ വഴക്കു പറയുന്ന അവൾ ഒരു മഞ്ഞ റോസാപ്പൂ നിഷ്ക്കരുണം വലിച്ചു, തുമ്പ് കെട്ടിയിട്ട മുടിയിഴകളിലേക്ക് പൂവിന്റെ ഞെട്ട് തിരുകി.
ബ്രെക്ഫാസ്റ് കഴിക്കാനുള്ള സമയമായപ്പോൾ രമേഷ് അവന്റെ മുറിയിൽനിന്നും താഴേക്കിറങ്ങിവന്നു.
രമ അവനു ദോശ മുറിച്ചുകൊണ്ട് ഊട്ടുമ്പോ രേവതിയുടെ മനസിലേക്ക് ഒരു വയസുള്ളപ്പോൾ രമേഷിന്റെയൊപ്പം ഒന്നിച്ചു കിടക്കാനും, അവനു ചോറ് കൊടുക്കാനും തന്നോട് വാശിപിടിക്കുന്ന രുയുടെ മുഖമോർത്തുകൊണ്ട് അവർ നെടുവീർപ്പിട്ടു.
എത്രയോ തവണ നിര്ബന്ധിപ്പിച്ചിട്ടുണ്ട്, അവളുടെ ഇഷ്ടം അവഗണിച്ചുകൊണ്ട് ഒരു കൂട്ടർ പെണ്ണ് കാണാനും വന്നിട്ടുണ്ട്, പക്ഷെ അവരെ കാണാൻപോലും രമ കൂട്ടാക്കാതെ, മുകളിലത്തെ നിലയിൽ രമേഷിന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്ന പെണ്ണാണ്.
പക്ഷെ ഇന്നിപ്പോൾ രമ കണ്ണെഴുതാനും കൊലുസിടാനും ഒരുങ്ങാനും തുടങ്ങിയിട്ടുണ്ട്, ഒരുപക്ഷെ വിവാഹ മോഹങ്ങൾ അവളിൽ ഉദിക്കുന്നതാണോ ഇനി?
അവളുടെ അമ്മയായ തനിക്ക് അവളൊരു വിവാഹം കഴിക്കാനും ദാമ്പത്യമെന്ന മനോഹരമായ ജീവിതം അവളും അറിയണം എന്ന ആഗ്രഹം ഉള്ളാലെയുണ്ട്. തഞ്ചം പോലെ സംസാരിക്കാമെന്നു വിചാരിച്ചുകൊണ്ട് രേവതിയും കഴിച്ചെണീറ്റു.