നിന്നെ എനിക്ക് വേണം
രമയുടെ പെട്ടന്നുള്ള മാറ്റം കാണുന്ന ദേവനും രേവതിയ്ക്കും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും എക്സൈറ്റ്മെനും ഉണ്ടായിരുന്നു.
അവളോട് ഒരുപക്ഷെ അതേക്കുറിച്ചു ചോദിച്ചാൽ അതവൾക്ക് ഇഷ്ടമാകില്ലെന്ന സത്യം രണ്ടാൾക്കും നല്ലപോലെ അറിയാവുന്നത് കൊണ്ട് മിണ്ടാതെ അത് കണ്ടു നിൽക്കാനാണ് അവർ ഇഷ്ടപ്പെട്ടത്.
തന്നെ നോക്കുന്ന അമ്മയോട് ഒരു ചെറു ചിരി സമ്മാനിച്ചശേഷം തല താഴ്ത്തിക്കൊണ്ടു അടുക്കളയിലേക്ക് രമ മന്ദം നടന്നുചെന്നിട്ട്, സാരി ഇടുപ്പിലേക്ക് കുത്തിവെച്ചുകൊണ്ട് പാൽ തിളപ്പിക്കാൻ ആരംഭിച്ചു.
രേവതിയും അടുക്കളയിലേക്ക് ചെന്ന് മൂളിപ്പാട്ട് ചുണ്ടിൽ മൂളുള്ള രമയെ ഒന്നുടെ നോക്കി. രേവതിക്ക് 13 വയസിൽ അവസാനമായി കണ്ടു മറന്ന രമയുടെ ചിരിയും മുഖത്തെ പ്രസരിപ്പും വീണ്ടും തിരിച്ചെത്തുന്നപോലെയാണ് തോന്നിയത്.
മനസ് നിറഞ്ഞത് കൊണ്ടാവാം രേവതിയുടെ കണ്ണിൽ കണ്ണീരു തുളുമ്പിയത്, അവർ ഒന്നുടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരു കയ്യുംകൊണ്ടു രമയെ വാങ്ങി പെട്ടെന്നുതന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് തിരികെ ദേവന്റെയടുത്തേക്ക് ചെന്നിരുന്നു.
രമ പക്ഷെ അമ്മേയെന്തേ പെട്ടന്ന് ഇതുപോലെ ഒരു ചുംബനം തന്നതെന്നോർത്തുകൊണ്ട് കോഫിയും ഇട്ടുകൊണ്ട് രമേഷിന്റെ മുറിയിലേക്ക് സ്റ്റെപ് കയറി ചെന്നു.