നിന്നെ എനിക്ക് വേണം
“മുടിയുണങ്ങണ്ടെടാ ചെക്കാ. എന്നാലല്ലേ കെട്ടാനൊക്കു..”
രമേഷ് തന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്നു രമ അമ്പരപ്പോടെ മനസിലാക്കുകയിരുന്നു. സ്വയം ഒരുങ്ങിയപ്പോഴാണ് താനിത്ര സുന്ദരിയാണെന്ന ബോധ്യം അവൾക്കാദ്യമായി ഉണ്ടായത്, ആ ആശ്ചര്യവും അതിന്റെ പിറകെ വന്ന നാണവും രമയൊരു പുഞ്ചിരിയിലൊതുക്കി.
എണ്ണമയമുള്ള കറുത്ത ഓളങ്ങൾ തെന്നും മുടി രമേഷിന്റെ മുഖത്തുരസികൊണ്ട് അവളൊന്നവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.
“എണീറ്റ്, പല്ല് തേക്ക്, ഞാൻ കോഫീ എടുത്തിട്ട് വരാം…”
രമേഷ് പതിയെ ബെഡിൽ നിന്നും കൈ കുത്തി എണീറ്റു,
ഇപ്പൊ വേദന കുറവുണ്ട്.. ഈയാഴ്ച യാണ് ഹോസ്പിറ്റലിലേക്ക് പോകേണ്ടത്.
മൊബൈൽ എടുത്തപ്പോൾ ജീനയുടെ ഗുഡ് മോർണിംഗ് ഹാവ് എ നൈസ് ഡേ എന്ന ടെക്സ്റ്റ് മെസ്സേജ്നു സെയിം റ്റു യു എന്നവൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തയച്ചു.
അവന്റെ മനസ്സിൽ ഊർജം കനത്തപ്പോൾ അവൻ വേഗം ബ്രഷ് ചെയ്യാനുമാരംഭിച്ചു.
സ്റ്റെപ്പിറങ്ങി വരുന്ന രമയെ കണ്ടു സോഫയിലിരിന്നു പത്രം വായിക്കുന്ന ദേവൻ അമ്പരപ്പോടെ നോക്കി. രു തന്നെയാണോ എന്ന് ഉറപ്പിക്കാനായി അദ്ദേഹം രേവതിയെ ഒന്നുറക്കെ വിളിച്ചപ്പോൾ, അവരും അടുക്കളയിൽ നിന്നു ഓടിയെത്തി.
മൂക്കത്തു വിരൽവെച്ചുകൊണ്ട് രേവതി രമയെ നോക്കി ചിരിച്ചപ്പോൾ, ഗൗരവം വിടാതെ, തനിക്കുള്ള മാറ്റം അച്ഛനും അമ്മയും ശ്രദ്ധിക്കുമെന്നവൾക്ക് ഉറപ്പുള്ളതുകൊണ്ട് അവൾ രണ്ടാൾക്കും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെന്നു.