നിന്നെ എനിക്ക് വേണം
എനിക്ക് വേണം – അവനെയെങ്ങനെ തനിക്ക് സംരക്ഷിക്കാനാകും, അവനിലേക്ക് തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന അന്തർമുഖനായ ആ കുട്ടിയിൽനിന്നും മാറ്റങ്ങൾക്ക് വേണ്ടി താനൊരുപാട് ശ്രമിച്ചിരുന്നു. പല വഴികളും കൗൺസിലിംഗും എല്ലാം, പക്ഷെ …. അവന്റെയുള്ളിൽ മുളപൊട്ടിയ ആർദ്രമായ ഈ പ്രണയം, അതവനെ പതിയെ പതിയെ മാറ്റിയെടുക്കുന്നുണ്ട്. പാടില്ല, അവനൊരിക്കലും അവന്റെയുള്ളിലെ ഈ …പ്രണയം നഷ്ടപ്പെടാൻ പാടില്ല. പക്ഷെ..ആ കുട്ടി?
അവൾക്ക് രമേഷിനോട് അങ്ങനെയൊന്നും തന്നെ ഇല്ല, എങ്കിൽ പോലും ജീവനുതുല്യം അവനെ പ്രണയിച്ചുകൊണ്ടു അവനുചുറ്റും സ്വപ്നങ്ങൾ കൊണ്ട് മൂടാൻ മറ്റൊരു പെൺകുട്ടിക്ക് കഴിഞ്ഞാൽ?
രാവിലെ കോച്ചുന്ന തണുപ്പിനൊപ്പം പുതപ്പ് വലിച്ചു മുഖത്തേക്കിട്ടുകൊണ്ട് രമേഷ് പൂച്ചമയക്കത്തെ ഉറക്കമായി മാറ്റാൻ ശ്രമിക്കുമ്പോ മുറിയിലെ അറ്റാച്ച്ഡ് ബാത്രൂം ഷവറിൽ നിന്നും വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
ആ ചെറു ചാറ്റൽ ശബ്ദം കേട്ട് ചേച്ചിയിന്നിവിടെയാണോ കുളിക്കുന്നതെന്നവനോർത്തു.
ഒരു മയക്കം കഴിഞ്ഞിട്ട് വള കിലുങ്ങുന്ന ശബ്ദം വീണ്ടും കേട്ടപ്പോൾ, ജനാലയിൽ നിന്നും വരുന്ന വെളിച്ചം പതിയെ താഴ്ന്ന പുതപ്പിന്റെ ഉള്ളിലെ നീല കണ്ണുകളിലേക്ക് പതിച്ചു.
കർട്ടൻ ഏന്തി വലിച്ചുമൂടിയിട്ട് തിരിഞ്ഞു കിടക്കാൻ നേരം, വയലറ്റ് പൂക്കളുള്ള സാരിയിൽ വിരിച്ചിട്ട മുടിയുമായി രമ കണ്ണിൽ കരിയെഴുതുന്നത് കണ്ടു.