നിന്നെ എനിക്ക് വേണം
“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”
എന്നതായിരുന്നു,
പത്തു വയസുകാരനെ വിശ്വസിപ്പിക്കാൻ അത് ധാരാളമായിരുന്നെങ്കിലും
വളർന്നു കൗമാരക്കാരനായപ്പോളും അവന്റെയുള്ളിലാ സംശയം വിടാതെയുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും ചോദിക്കാനും ധൈര്യമില്ലായിരുന്നു.
അന്തർമുഖനായിരുന്ന അവനു സ്‌കൂളിലും മറ്റും നേരിടേണ്ടി വന്ന കളിയാക്കലുകൾ, അവൻ അതെല്ലാം തന്നെ രമയോട് വന്നു പറയുമ്പോ. അവളുടെ മനസിൽ ഉള്ള സത്യം അവനോട് പറയാനാകാതെ നീറി നീറിയാണവൾ ഇത്രനാളും കഴിഞ്ഞത്…
ഇന്നിപ്പോൾ രമേഷിന്റെ മനസിനെ നോവിക്കാൻ ശക്തിയുള്ള മറ്റൊരു വികാരം അവനെ കീഴ്പ്പെടുത്തിരിയ്ക്കുന്നു…
രമേഷ് അത്രയും സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്നു തന്നെ അവന്റെ ഇളം നെഞ്ചിനെ മുറിവേൽപ്പിക്കാൻ പോന്ന പ്രണയഭംഗം അവൻ നേരിട്ടാൽ?
ആ ഭയം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ അവളോർത്തു..അവന്റെ മുന്നോട്ടുള്ള ജീവിതത്തിനും അവന്റെ കണ്ണീരു തുടയ്ക്കാനും ആജീവനാന്തം അവനൊരു തണലായി മാറാനുമാണിക്കാലമത്രയും താനാഗ്രഹിച്ചത്, വിവാഹം പോലും വേണ്ടെന്നു വെച്ചത്പോലും, അവനെ പിരിയാനുള്ള ഭയമാണെന്നും സ്വയം തിരിച്ചറിഞ്ഞു. [ തുടരും ]