നിന്നെ എനിക്ക് വേണം
ഓരോ തവണ രമേഷ് രമയെ “ചേച്ചീ” ന്നു വിളിക്കുമ്പോളും അവളുടെയുള്ളിൽ മറനീക്കി അവനെ ആദ്യമായി കാണുന്ന പോലെ നോക്കുന്ന അവനെ ഓമനിച്ചു മടിയിരുത്തിക്കൊണ്ട് കൊഞ്ചിച്ചിരുന്ന അവളിലെ അമ്മ …ഇന്നും അവളുടെയുള്ളിൽ അതുപോലെയുണ്ട്.
അവനെ കൂടെയിരുത്തി പഠിപ്പിക്കുമ്പോഴും, ഒന്നിച്ചു ഉറങ്ങുമ്പോഴും അവനോടുള്ള വാത്സല്യം അവൾക്കൊരിക്കലും മറച്ചുപിടിക്കാൻ കഴിയുമായിരുന്നില്ല.
ഈ സത്യം ദേവന്റെ അനിയനും ഭാര്യയ്ക്കും അനിയത്തിക്കും മാത്രമേ ഇപ്പൊ ജീവിച്ചരിക്കുന്നവരിൽ അറിയാവൂ. അനിയത്തിക്ക് മാത്രം ഈയവസ്‌ഥയെ പുച്ഛത്തോടെ കാണുന്നത് രമ അത്ര കാര്യമാക്കിയില്ലെങ്കിലും രമേഷിനെ ചെറുപ്പം മുതൽ, അവർ അവരുടെ മക്കളിൽനിന്നും അകറ്റിയിരുന്നു. അതെല്ലാം രുയുടെ ഉള്ളിൽ ഇത്രയും നാളും പൊള്ളുന്ന നോവായിരുന്നു.
10 വയസുമുതലാണ് രമേഷിന് അവന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,
“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.
അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ രുയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂർവമല്ലാതെ രമേഷിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്