നിന്നെ എനിക്ക് വേണം
കുഞ്ഞിന്റെ അടുത്ത് കിടക്കുമ്പോ അവന്റെ കൈകൊണ്ട് ഉറങ്ങുന്ന രമയുടെ കവിളിൽ തൊട്ടും തലോടിയും അവളെയുണർത്തുന്നത് അവൾ മറക്കാൻ ശ്രമിക്കുന്ന ആ വേദനകളിൽ നിന്നുമായിരുന്നു.
പാതിയിൽ മുടങ്ങിപ്പോയ പഠിത്തമവൾ തുടരുമ്പോൾ….അല്ലെങ്കിൽ ക്‌ളാസിലിരിക്കുമ്പോ പോലും അവൾ അവന്റെ കൊഞ്ചിച്ചിരിയും കുറുകലും കാതോർത്തുകൊണ്ട് വീട്ടിലേക്കോടാനായി അവളിലെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു..
ദേവനും രേവതിയും രമയുടെ മടിയിലിരുത്തിക്കൊണ്ട് അവനാദ്യമായി ഗുരുവായൂർ വെച്ച് ചോറൂണ് കൊടുക്കാൻ പോയതുമോർമ്മയിലേക്ക് വന്നു. രമയുടെ കൈ വിരലിൽ അന്ന് രമേഷിന്റെ കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചത് അവളുടെ മനസിലേക്ക് വന്നയാ നിമിഷം നിലാവിൽ ഇളം കാറ്റ് അവളുടെമുഖത്തേക്കടിച്ചു.
കണ്ണീരോടെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കുറുമ്പ് കാണിച്ചിട്ട് അവൻ വീടിനു ചുറ്റും ഓടിക്കൊണ്ട് ഓരോന്ന് കണ്ണുകൊണ്ടും കൈകൊണ്ടും കാണിക്കുമ്പോ രേവതി അവനെ തല്ലാൻ കയ്യോങ്ങുന്ന നിമിഷം രമ ഓടിയെത്തി അവനെ വാരിയെടുക്കുന്ന നിമിഷങ്ങൾ…..
കൗമാരക്കാലത് തന്നെ അമ്മയാക്കാൻ വിധിക്കപ്പെട്ട അവളിലെ വികാരങ്ങൾക്ക് ഇന്നും അതുപോലെ തന്നെ മൂർച്ചയുണ്ട് ….ആർദ്രതയുണ്ട് ….
രമേഷിന് അഞ്ചു വയസാകുമ്പോ രയെ ദേവനും രേവതിയും പൂർണ്ണമായും അവന്റെ ചേച്ചിയാക്കി മാറ്റുന്നതിൽ വിജയിച്ചിരുന്നു , പക്ഷെ പുറമെ അവനെ അങ്ങനെ വിശ്വസിപ്പിക്കാമെന്നാലും, രുയുടെ ഉള്ളിൽ അവനെന്നും അവളുടെ ജീവിതത്തിന്റെ അർത്ഥമെന്തെന്നു മനസിലാക്കിത്തന്ന ജീവനല്ലേ.