നിന്നെ എനിക്ക് വേണം
“നീ അമ്മേടെ മോൻ തന്നെയാണ് വാവേ..” ന്നും പറഞ്ഞു കരയാൻ ആയിരുന്നു അവളുടെ വിധി.
രേവതിക്കും ദേവനും പലപ്പോഴും അവളെ വിലക്കാനായില്ല, കാരണം രമയുടെ നെഞ്ചുപിടയുന്നത് പലപ്പോഴും ഇരുവരെയും തളർത്തി. സ്വയം താനാണ് അവളുടെ അമ്മയെന്ന് വിശ്വസിപ്പിക്കുമ്പോ രേവതിയും ഭ്രൂണം ധരിക്കാതെ, പ്രസവിക്കാതെ കിട്ടിയ അവനെ നൊന്തുപെറ്റ മകനെന്നപോലെ കൊഞ്ചിക്കുമായിരുന്നു.
അവരുടെ ഉള്ളിലെ അത്രയും നാൾ വേദനിച്ച വിഷമങ്ങളെല്ലാം ആ പിഞ്ചോമനയുടെ മുഖത്തെ ഒരു പുഞ്ചിരികൊണ്ടു മായ്ക്കാൻ കഴിയുമെന്ന് രേവതിയും വിശ്വസിച്ചു.
അവന്റെ നീലക്കണ്ണിലെ നനവാർന്ന മിടിപ്പിന് അവരുടെ ജീവിതത്തിനു പുതിയൊരർത്ഥം കൊടുക്കാൻ കഴിയുമായിരുന്നു.
രണ്ടു അമ്മമാരുടെ സ്നേഹവും കരുണയും കൊണ്ട് പിറന്ന അവനെ രമേഷ് എന്ന് ദേവൻ വിളിക്കാൻ ആരംഭിച്ചു.
കണ്മുന്നിൽ അവൻ വളരുന്ന ഓരോ നിമിഷവും, രുയും മനസ്സിൽ മാത്രം മൂളുന്ന താരാട്ടുമായി ജീവിച്ചു.
ആദ്യമായി ആ പൈതൽ രമയെ അമ്മയെന്ന് വിളിക്കുന്ന നിമിഷം അവൾക്ക് പ്രായം 15 വയസ് മാത്രം.
ആ മനോഹരമായ നിമിഷത്തിലേക്കെത്തിയ ശപിക്കപ്പെട്ട ഓർമകളെ അവൾ പൂർണ്ണമായും മറന്നുകൊണ്ട് അവനെ കുളിപ്പിച്ചും, കുഞ്ഞിക്കവിളിൽ മുത്തമിട്ടും, അവനെ കണ്ണെഴുതി ഒരുക്കിയുമവൾ പഴയപോലെ ജീവിതത്തിലേക്ക് വന്നു.