നിന്നെ എനിക്ക് വേണം
ഇരുട്ടിൽ പാതി മുറിഞ്ഞ ചന്ദ്രനെ തഴുകി മേഘങ്ങൾ നീണ്ടു തുടങ്ങിയയത് ആദ്യമായി കാണുന്നപോലെ അവൾ നോക്കിക്കൊണ്ടിരുന്നു.
അവളുടെ മാറിൽ മഞ്ഞുതുള്ളി വീണ പോലെ ഒരോർമ്മ അവളെത്തേടിയെത്തി.
“അമ്മെ ….ഇന്ന് അവനെ ഞാൻ എന്റെ കൂടെ കിടത്തിക്കോട്ടെ……പ്ലീസ് ….എനിക്കവനില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല……ഇടയ്ക്കിടെ എണീറ്റ് ഞാൻ, ബെഡിൽ മോനെ തിരയുമ്പോ എനിക്കെന്തോ…. പറ്റുന്നില്ലമ്മേ…..”
“എന്താ രമേ, നിന്നോട് എത്ര തവണ പറയണം…..ഈ ജന്മം മുഴുവനും അവൻ നിനക്കൊരനുജൻ മാത്രമാണ്. അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവനു അഞ്ചു വയസാകുമ്പോ പഠിക്കാൻ ബോർഡിങ്ലേക്ക് അയക്കേണ്ടി വരും, അത് മറക്കണ്ട, നീയല്ലേ രമേ ഞങ്ങൾക്ക് വലുത്…..”
“അമ്മെ …..” അമ്മയോട് വഴക്കിട്ടുകൊണ്ട്, കരയുന്ന പിഞ്ചോമനയെ വാങ്ങി രമ അവളുടെ മുറി യുടെ വാതിൽ വലിച്ചടച്ചു. ബെഡിൽ ചാരിയിരുന്നുകൊണ്ട് മുലകൊടുക്കുമ്പോ അവളുടെ കണ്ണുകൾ ഇറുകിയടച്ചെങ്കിലും കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു.
ദേവന്റെ കുടുംബവും അതിഥികളും മറ്റും വരുമ്പോ തന്റെ പൊന്നോമനയെ രേവതി അവളുടെ കുഞ്ഞെന്നു പറയുമ്പോ, അത് രമയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണെങ്കിലും അവനെ നെഞ്ചോടു ചേർത്ത്, തന്റെ മകനാണെന്ന് ഉറക്കെ പറയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അവർ പോയിക്കഴിഞ്ഞാൽ അവനെ രമ താരാട്ടു പാടി നെഞ്ചിലുറക്കിക്കൊണ്ട്