നിന്നെ എനിക്ക് വേണം
“ഓ അത് ശെരി….”
കേട്ടത് ഉൾകൊള്ളാൻ ഒരല്പം പാടുപെട്ടുകൊണ്ട് രമ, ജീനയുടെ കണ്ണിലെ നാണം നോക്കിക്കണ്ടു.
ഓരോ സ്റ്റെപ് ആയി മുകൾ നിലയിലേക്ക് കയറുമ്പോഴും രമയുടെ ഉള്ളിൽ എന്തെന്നെറിയാത്ത പരിഭ്രമം തുടങ്ങിയിരുന്നു. പക്ഷെ അതവൾ പുറത്തു കാണിക്കാതെ സ്വയം സംയമനം പാലിച്ചുകൊണ്ട് രമേഷിന്റെ മുറിയുടെ വാതിൽ പയ്യെ തുറന്നു.
“ രമേഷേ…എണീക്കടാ…ദേ…..ജീന വന്നിട്ടുണ്ട്.”
രുയുടെ വിളി കേട്ടതും പാതിമയക്കത്തിൽ നിന്നും ഉണർന്ന രമേഷ് കണ്ണ് തുറന്നു ജീനയെ കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. അവളെ നോക്കി ചിരിച്ചു, ഒപ്പം ഇടം കൈകുത്തികൊണ്ട് രമേഷ് ബെഡിലേക്ക് ചരിഞ്ഞിരുന്നു.
“നീയെന്താ ലീവ് ആണോ…” മനസിലെ സന്തോഷം മുഖത്തേക്ക് വന്നപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ആഹ് ഞാനിതു വഴി വന്നപ്പോ കയറിയെന്നുള്ളു….
രമച്ചേച്ചീ.. ഇത് കുറച്ചു ഫ്രൂട്ട്സ് ആണ്….ഡാ തലയിലെ കെട്ടൊക്കെ പോയല്ലോ….എപ്പോഴാ ഇനി കൈയിലെ ദോശമാവ് പൊട്ടിക്കുന്നത്….”
“രണ്ടാഴ്ച കഴിയും.. അല്ലേച്ചി …”
“ആഹ് …”
ജീനയുടെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുക്കുന്നത് സൈലന്റ് ആക്കിക്കൊണ്ട് അവളൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.
“ രമേഷ് ഞാൻ ഇറങ്ങേട്ടെടാ …ചേച്ചി അവനെ നോക്കിക്കോണേ …”
“ഹം ….”
ജീന പുറത്തേക്കിറങ്ങിക്കൊണ്ട് ഹേമന്തിന്റെ ബൈക്കിൽ ചീറി.