നിന്നെ എനിക്ക് വേണം
എനിക്ക് വേണം – ദിവസങ്ങൾ വേഗം കടന്നു പോയിക്കൊണ്ടിരുന്നു, രമേഷിന് ഭക്ഷണം കൊടുക്കാനും ശുശ്രൂഷിക്കാനും രമ ഏത് നിമിഷവും കൂടെയുണ്ടായിരുന്നു.
ആ ദിവസങ്ങളിൽ എപ്പോഴോ രമേഷിന്റെ സുഖാന്വേഷണങ്ങൾ അറിയാനായി തറവാട്ടിൽ നിന്നും ദേവന്റെ അനിയനും ഭാര്യയും വിദ്യയും വന്നിരുന്നു.
ഇടയ്ക്ക് ജീന ഫോൺ ചെയ്തു സംസാരിക്കുകയും കോളേജിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും.
ദേവൻ രമേഷിന്റെ ബൈക് നേരെയാക്കി വീട്ടിലേക്കെത്തിച്ചു.
അങ്ങനെ രമേഷിന്റെ കയ്യിലെ കെട്ടഴിക്കുന്നതിന് മൂന്നു ദിവസം മുൻപ്……
“റ്റിംഗ് ടോങ്!”
“രമേ വാതിലൊന്നു തുറന്നേ …ഞാൻ കുളിക്കാൻ പോവാ.”
“ആഹ് അമ്മേ!”
സോഫയിൽ നിന്നും എണീറ്റു കയ്യിലെ മാഗസിൻ ടേബിളിലേക്ക് മടക്കി വെച്ച് കൊണ്ട് രു സാരി ശെരിക്കൊന്നുടുത്തു. നടക്കുമ്പോ മുടിയും ശെരിയാക്കാനവൾ മറന്നില്ല.
“അഹാ ആരാത്, ജീനയോ ?”
“ഉള്ളിലേക്ക് വാ …”
റെഡ് ടോപ്പും ജീൻസുമിട്ടുകൊണ്ട് ജീന, അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.
“ രമേഷിന് എങ്ങനെയുണ്ട് ? ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല. പിന്നെ ഞാൻ ഈ വഴി വന്നത് കൊണ്ട് ഒന്ന് കയറിട്ട് പോകാമെന്നു വെച്ചു.”
“ആഹ് അത് നന്നായി, അവൻ നല്ല ഉറക്കമാണ്….
ഇന്ന് ക്ലാസ്സിൽ പോയില്ലേ ജീന?”
“ഹേ ഇല്ല, ഓസ്‌ട്രേലിയയിൽ നിന്ന് ഹേമന്ത് വന്നിട്ടുണ്ട്, എന്റെ ബോയ്ഫ്രണ്ട്, അവൻ കാരണം ഞാൻ രണ്ടൂസം ലീവ് എടുക്കേണ്ട അവസ്‌തയാണ് ….”