നിന്നെ എനിക്ക് വേണം
“സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം – നാദം – മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്…..”
ഉച്ച വെയിലിന്റെ ചെറു ചൂടും ചൂരും നിറഞ്ഞ കാറ്റ് അവനെ നിദ്രയിലാഴ്ത്തി.
കരയുന്ന ഗേറ്റിന്റെ തുളയ്ക്കുന്ന സ്വരമാണ് അവനെ ഉറക്കത്തിൽ നിന്ന് വലിച്ചെടുത്തത്. സുഖകരമായ മന്ദതയിൽ നിന്നുണർന്നു തുടങ്ങിയ അവന്റെ ബ്രൗൺ കണ്ണുകൾ മുറ്റത്തെ ജനലിലൂടെ ഗേറ്റിലേക്ക് നീണ്ടു.
ചെവിയിൽ നിന്നെപ്പോഴോ ഹെഡ്സെറ്റ് ഊരിപോയിരുന്നു.
കസേരയിൽ ഒന്ന് നേരെ ഇരുന്നവൻ മുറ്റത്തേക്ക് നോക്കുമ്പോൾ രമ |ഗേറ്റ് അടച്ചു മുറ്റത്തൂടെ നടന്നു വരികയായിരുന്നു.
കറുത്ത സാരി നീറ്റായി ഞൊറിഞ്ഞുടുത്തിട്ടുണ്ട്, അതെ നിറത്തിലുള്ള ബ്ലൗസ്.
സാരിയിൽ അവിടവിടായി കുഞ്ഞു സ്വർണ പൂക്കൾ തുന്നിയിട്ടുണ്ട്, ബ്ലൗസിന്റെ കയ്യിലും സ്വർണ്ണത്തിന്റെ ചുറ്റൽ,
കയ്യിൽ ഒരു ഹാൻഡ്ബാഗ് തൂക്കിയിട്ടിട്ടുണ്ട്,
അമ്മയുടെ നിറവും മുഖവും കിട്ടിയിരിക്കുന്നത് രമക്കാണെന്നവനു തോന്നിയിട്ടുണ്ട്,
ഗോതമ്പിന്റെ നിറവും വട്ട മുഖവും.
അധികം ഒരുങ്ങാറില്ല, അധികം ആരോടും സംസാരിക്കാറുമില്ല,
പണ്ടൊക്കെ ചേച്ചി ഇതുപോലെയൊന്നും ആയിരുന്നില്ലെന്ന് പലരും പറഞ്ഞു താനും കേട്ടിട്ടുണ്ട്,
എപ്പോഴും ചിരിയും കളിയും എല്ലാവരോടും വർത്തമാനവും കുസൃതിയുമെല്ലാം പറഞ്ഞിരുന്ന ഒരാളായിരുന്നു ചേച്ചിയെന്ന് ഒത്തിരിപ്പേർ തന്നോട് പറഞ്ഞിരുന്നതായി അവൻ ഓർത്തു.