നിന്നെ എനിക്ക് വേണം
പല രാത്രികളിലും അവൻ അച്ഛന്റെ കറുപ്പ് നിറം അവനു കിട്ടാനായി പ്രാര്ഥിച്ചിരുന്നു. കാറിൽ അച്ഛനോടൊപ്പം പോവുമ്പോൾ തുറന്നിട്ട വിൻഡോയിലൂടെ കാറ്റു വീശിയൊഴുകി നീളൻ മുടികൾ അവന്റെ മുഖത്തെ അനുസരണയില്ലാതെ തഴുകി തലോടികൊണ്ടിരുന്നു.
ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.
അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ എത്തിയിരുന്നു.
അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ ആ മുഖത്ത് രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞുവീണിരുന്നു.
അകത്തേക്ക് കയറിയ രാമന്റെ കൈയ്യിൽ നിന്നും ബാഗ് വാങ്ങിയ അമ്മ രേവതി രമേഷിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.
“എന്തായി ഏട്ടാ….ചേർത്തോ..”
അമ്മ ചോദിച്ചു.
“ഉവ്വ്…ഓഫീസിൽ ചോദിച്ചപ്പോൾ അടുത്തയാഴ്ച്ച ക്ലാസ് തുടങ്ങാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞെ…”
“ഹാവൂ…അഡ്മിഷൻ കിട്ടീലോ.. അത് മതി, കോളേജ് ഒക്കെ ഇഷ്ടയോടാ മോനേ..”
രേവതി അവനെ ചുറ്റിപ്പിടിച്ച് ചോദിച്ചപ്പോൾ ഉത്തരം ഒരു ചിരിയിലൊതുക്കി അവൻ നിന്നു.