നിന്നെ എനിക്ക് വേണം
അവനും അച്ഛൻ രാമനും തമ്മിൽ ഒരു തരത്തിലും സാമ്യമുണ്ടായിരുന്നില്ല.
ബ്രൗൺ നിറത്തിൽ തിളങ്ങുന്ന കൃഷ്ണമണികളും, വെളുത്തു ചുവന്ന നിറവും ഒതുങ്ങി ഒത്ത അത്‌ലറ്റിക് ബോഡിയും, കൂടിച്ചേർന്ന പതിനെട്ടുകാരനായ രമേഷും.
തടിച്ചു കുറുകിയ ദേഹവും വട്ട മുഖവും കറുപ്പ് പടർന്ന നിറവുമായി നില്ക്കുന്ന രാമനും തമ്മിൽ വിദൂരത്തിൽപോലും സാമ്യം ഉണ്ടായിരുന്നില്ല.
രണ്ടുപേരിലേക്കും നീണ്ട, ചുഴിഞ്ഞ നോട്ടം അവസാനിപ്പിച്ച്, പ്രിൻസിപ്പൾ വീണ്ടും കർമ്മനിരതനായി.
ഫയലുകൾ അടുത്തിരുന്ന അഡ്മിഷൻ ഡ്യൂട്ടിയുള്ള അധ്യാപകന് കൈമാറിയ പ്രിൻസിപ്പൾ രമേഷിന് നേരെ തിരിഞ്ഞു.
“കെമിസ്ട്രി.. കുറച്ചു പാടുള്ള സബ്ജെക്റ്റാണ്..ഇവിടന്നിറങ്ങുമ്പോൾ ഡിഗ്രിയുമായി പോവണമെങ്കിൽ നല്ലോണം പഠിക്കണം….”
രമേഷ് വിനീത വിധേയനായി തലയാട്ടി.
“മിസ്റ്റർ രാമൻ, എന്ത് ചെയ്യുന്നു…”
“എസ് ഐ ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് ആണ്.”
രാമന്റെ മറുപടി കേട്ടപ്പോൾ പ്രിൻസി ഒന്ന് നേരെ ഇരുന്നു.
അപ്പോഴേക്കും അഡ്മിഷൻ പ്രോസസ്സ് തീർത്ത ടീച്ചർ രമേഷിന്റെ ഫയൽ പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു.
“ഓക്കേ രമേഷ്, ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കും… ഓൾ ദി ബെസ്റ്റ്…”
ഓഫീസിൽ ചെന്ന് ഈ സ്ലിപ്പും പേപ്പറും ഏൽപ്പിച്ചു കാഷ് അടച്ചോളൂ…”
രമേഷനോടും തുടർന്ന് രാമനോടും പ്രിൻസി പറഞ്ഞു.