മുന്നുകൊല്ലത്തിനകം സുനന്ദയുടെ ആങ്ങളമാര്‍ മൂന്നു പേര് ഗള്‍ഫിലായി, അവര്‍ ഗള്‍ഫിന് പോകുന്ന വഴി ബോംബെയില്‍ ഇവരുടെ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റില്‍ ഒരു ദിവസം തങ്ങിയപ്പോള്‍ ഇവര്‍ എത്ര വലിയ സുഖസൗകര്യത്തിലൊന്നും അല്ല അവിടെ കഴിയുന്നതെന്ന് നാട്ടിലുള്ളവരും അറിഞ്ഞു, ആങ്ങളമാര്‍ ഗള്‍ഫില്‍ കാശുണ്ടാക്കി, പഴയവീട് പൊളിച്ച്, മൂത്തവന്റെ കല്ല്യാണത്തിന് മുമ്പ് തന്നെ, ഒരുഗ്രന്‍ പന്ത്രണ്ട് മുറികളുള്ള രണ്ടു നില കെട്ടിടം പണിയിച്ചു. ഇത്രയും നാള്‍ ബോംബേയുടെ മഹത്വംപാടിയവര്‍ നാടുകാണാന്‍ എത്തുമ്പോള്‍ മോളേ.. നമ്മടെ മാവും പൂത്തു.. എന്നൊരു ഭാവം അമ്മക്കുണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു.
‘എല്ലാര്‍ക്കും വേറെ വേറെ മുറിയോന്നും വേണ്ട. അതിഥികള്‍ ഇനിയും വരാനില്ലെ. ഞങ്ങള്‍ എല്ലാവരും കൂടി ഒരുമുറിയില്‍ കിടന്നോളാം. ഇളയച്ചന്‍ പറഞ്ഞു. എന്നിട്ട് ബാഗുകളെടുത്ത് അകത്തേക്ക് കടന്നു. സുനന്ദ പിള്ളെരുടെ ഒരു ഹാന്‍ഡ്ാഗുമെടുത്തു മുമ്പില്‍ നടന്നു. ഇളയച്ചന്‍ സുനന്ദ യോട് പഠിത്തത്തിന്റെ കാര്യവും പരീക്ഷയുടെ കാര്യവുമൊക്കെ ചോദിച്ചു അമ്മ നിര്‍ദ്ദേശിച്ച മുറിയില്‍ എത്തും വരെ. വലിയ മുറിയായിരുന്നു അത്. മുറിയില്‍ വലിയൊരു ഡബിള്‍ ബെഡ്ഡുണ്ടായിരുന്നു. പുത്തന്‍ പെയ്ന്റിന്റെ മണം പോലും പോയിട്ടില്ലായിരുന്നു. ബാഗെല്ലാം ബെഡ്ഡില്‍ വെച്ചപ്പോഴേക്കും വേലക്കാര്‍ രണ്ട് മടക്കു കട്ടില്‍ കൊണ്ടുവന്ന് മുറിയിലിട്ടു .
One Response