പിള്ളേര്‍ക്കു രണ്ടിനും അമ്മയുടെ നിറമാണ് കിട്ടിയിരിക്കുന്നത്. ശരീരപ്രകൃതി സുജന്ന് അപ്പന്റെതാണ് നല്ല പൊക്കവും വടിവൊത്ത ശരീരവും. രതി അമ്മയേപ്പോലെ തടി വെയ്ക്കുന്ന പ്രകൃതമാണെന്നതില് ഒരു സംശയവുമില്ല. വന്നിറങ്ങിയതെ ചിറ്റമ്മ നൂറ് കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ട്രെയിന്‍ താമസിച്ച കാര്യവും പിള്ളേരുടെ സ്കൂളില്‍ അവധികിട്ടാനുളള പാടും, കോണ്‍വെന്റ് സ്കൂളില്‍ എന്തു ചിട്ടയും അച്ചടക്കവും ആണെന്നും, സുജന്നും രതിയും ക്ലാസില്‍ ഫസ്റ്റ് ആണെന്നും, സുജന്‍ എവിടെയോ വെയ്റ്റ്ലിഫ്റ്റിങ്ങ് പരിശീലിക്കുന്നു എന്നും, എല്ലാം എല്ലാം ടാക്സിയില്‍ നിന്നിറങ്ങി അഞ്ചു മിനിറ്റിനകം പറഞ്ഞുകഴിഞ്ഞു. അമ്മ അതെല്ലാം ഒരു നല്ല ആതിഥേയയേപ്പോലെ ചിരിയോടെ കേട്ടു എന്നിട്ട് സുനന്ദ യോട് പറഞ്ഞു.
‘മോളേ, പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്ക്. പിള്ളേരേ നിന്റെ അടുത്തുള്ള മുറിയില്‍ കിടത്താം. ഇളയപ്പനും ചിറ്റമ്മയും ആ കോണിലേ മുറിയിലും. അമ്മ ഇത്ര വിസ്തരിച്ചു സല്‍ക്കരിക്കുന്ന കാര്യം മിനിക്ക് മനസിലായി. കഴിഞ്ഞ തവണ ഇവര്‍ വന്നപ്പോള്‍ പഴയ വീട്ടിലായിരുന്നു. അടുക്കളയും രണ്ടു മുറിയും കഷ്ടിച്ചുണ്ടായിരുന്ന ആ വീട്ടിനേപ്പറ്റി ചിറ്റമ്മക്ക് പരാതിയേ ഉണ്ടായിരുന്നുള്ളു. വായെടുത്താല്‍ ബോംബെയില്‍ അതുണ്ട് ഇതുണ്ട് എന്നു മാത്രമേ പറയാനുള്ളു.
One Response