നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും
സുഖം – ഞാൻ ജനിച്ചതും വളർന്നതുമൊക്കെ മുംബൈയിൽ ആയിരുന്നു. അങ്ങൾ തൃശൂർ സ്വദേശികളാണെങ്കിലും അവിടെയുള്ള ബന്ധുക്കളുമായി അങ്ങനെ പോക്കുവരവ് ഒന്നും തന്നെ ഇല്ലായിരുന്നു.
എന്നാൽ പി.ജി. ക്ക് എനിക്ക് കേരളത്തിൽ പഠിക്കാൻ ഒരാഗ്രഹം.. പി.ജി. കഴിഞ്ഞ് കേരളത്തിലെ പൈതൃക കലകളെക്കുറിച്ച് ഒരു റിസർച്ച്.. അതിലൂടെ ഡോക്ടറേറ്റ് എടുക്കുക. ഇതൊക്കെയായിരുന്നു എന്റെ ലക്ഷ്യം.
അദ്ധ്യാപകനാവുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. മുംബൈയിൽ തന്നെ ജോലി ചെയ്യണമെന്നുമാണ് ആഗ്രഹം. എന്നാൽ ജോലി കിട്ടാൻ അവിടെ ആരും എടുക്കാത്ത ഒരു ഡോക്ടറേറ്റ്.. അപ്പോഴാണ് കേരളത്തിലെ പൈതൃക കലകൾ എന്ന ആശയം തോന്നിയത്.
കേരളത്തിൽ പലപ്പോഴും വന്നിട്ടുണ്ടെങ്കിലും അതൊക്കെ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമുള്ള ഹൃസ്വ സന്ദർശനങ്ങളായിരുന്നു. ഞാൻ മുംബൈയിലാണ് ജനിച്ചതെങ്കിലും എന്റെ നാട് കേരളമാണല്ലോ..
സ്വന്തം നാടിനെക്കുറിച്ചറിയാതെ ലോകത്തെ കുറിച്ചറിഞ്ഞാൽ ആ അറിവ് പൂർണ്ണമാകില്ലല്ലോ.. അങ്ങനെയുള്ള ചിന്തകൾ വളർന്നപ്പോഴാണ് നാട്ടിൽ പി.ജി. ചെയ്യണം എന്ന ആശയം പാരൻസിനോട് പറഞ്ഞത്.
നാട്ടിൽ വന്നാൽ എവിടെ താമസിക്കും എന്നതൊരു പ്രശ്നമായിരുന്നു. അച്ഛന്റെ തറവാട് ഇപ്പോഴില്ല. അമ്മയ്ക്ക് ഒരു ആങ്ങളയാണുള്ളത്. അവരോടൊത്തേ എനിക്ക് താമസിക്കാനൊക്കൂ..