മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഫോട്ടോ എടുത്ത് കഴിഞ്ഞ് അവർ രണ്ടാളും ബെഡിൽ പരസ്പരം നോക്കി ക്കിടന്നു.
ജെസ്സിക്ക് സന്തോഷമല്ലെ ?
അതെ. ഗ്രിഗറിക്കും സന്തോഷമല്ലെ
അതെ
ഗ്രിഗറീ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ചോദിക്ക്
ഞാൻ ഗ്രിഗറിയെ ഇച്ചായ എന്ന് വിളിച്ചോട്ടെ?
ജെസ്സിയുടെ ആ വാക്കുകൾ ഗ്രിഗറിക്ക് ഏറെ സന്തോഷം നൽകി. എന്നാലും പെട്ടെന്ന് എന്താ ഇത്ര മാറ്റം എന്ന് അറിയാൻ അവൻ ചോദിച്ചു..
അത് എന്താ പെട്ടെന്ന് ഒരു ഇച്ചായ വിളി ?
അത് ഗ്രിഗറി എന്ന് വിളിക്കുമ്പോൾ നമ്മൾ തമ്മിൽ ഒരു അകലം ഫീൽ ചെയ്യുന്നു. എനിക്ക് ഒരു വാക്ക്കൊണ്ട് പോലും ഗ്രിഗറിയുടെ അടുത്ത് നിന്ന് അകലാൻ സാധിക്കില്ല.
ഉം..
പിന്നെ നമ്മുടെ മിന്ന് കെട്ട് കഴിഞ്ഞാലും ഞാൻ അങ്ങനെ തന്നെ അല്ലെ വിളിക്കേണ്ടേ. ഭർത്താവിനെ പേര് വിളിക്കുന്നത് ശരിയല്ലല്ലോ !!
ഉം.. ജെസ്സി ഇച്ചായാന്ന് വിളിച്ചോ. പിന്നെ ഞാൻ ഇപ്പോഴും ജെസ്സിയുടെ ഭർത്താവ് ആയിട്ടില്ല..
ഞാൻ അങ്ങനെ സങ്കൽപ്പിച്ച് കഴിഞ്ഞു. ഇനി അത് മാറ്റാൻ സാധിക്കില്ല !!
ജെസ്സീ.. നമ്മുടെ കല്യാണം ഉടനെ നടത്താൻ തോന്നണുണ്ടോ ?
കല്യാണം ഇച്ചായന് ഇഷ്ടമുള്ളപ്പോൾ മതി.. അയ്യോ സമയം പോയത് അറിഞ്ഞില്ല.. ഗ്രിഗറിക്ക്, അല്ല ഇച്ചായന് വിശക്കുന്നില്ലേ !!
ജെസ്സിയുടെ ആ വിളി ഗ്രിഗറിക്ക് പുതിയ ഒരു അനുഭവം നൽകി. അവൻ സന്തോഷത്തോടെ പറഞ്ഞു