മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അത് കണ്ടിട്ട്.. അതെന്താ.. ഇതുമായിട്ട് എവിടെപ്പോകുന്നു..
അല്ല.. ഞാൻ അടുത്ത മുറിയിൽ..
അതെന്താ.. നമ്മൾ ഒരു മുറിയിലല്ലേ.. പിന്നെന്തിനാ അതൊക്കെ അടുത്ത മുറിയിൽ വെക്കുന്നേ?
അത് പിന്നെ.. ജെസ്സിക്ക് loneliness ആണ് ഇഷ്ടമെങ്കിലോ എന്ന് കരുതി..
അതെങ്ങനാ.. എനിക്ക് കൂട്ട് ഗ്രിഗറി ഇല്ലെങ്കിൽ പിന്നെ.. നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്? എനിക്ക് loneliness അല്ല വേണ്ടത്.. ഗ്രിഗറിയുടെ presence ആ..
ജെസ്സി ഗ്രിഗറിയുടെ ബാഗ് തുറന്ന് ഡ്രസ്സ് എല്ലാം ഷെൽഫിൽ വെച്ചു. അത് കഴിഞ്ഞ് അവളുടെയും വെച്ചു.
വൈകുന്നേരമായി. ഗ്രിഗറി കുളിച്ച് ഒരു ഒരു ബനിയനും ഷോർട്സും ഇട്ടു. ജെസ്സി കുളിച്ച് ഒരു സ്ലീവ്ലെസ്സ് ഗൗൺ ഇട്ടു . മുട്ട് വരെ അതിന് ഇറക്കമുള്ളു.
വല്ലാത്ത തണുപ്പ്.. ജെസ്സി പറഞ്ഞു.
എനിക്കും.
കുറച്ചു ഡ്രസ്സ് വാങ്ങണം. എന്റെ ഡ്രസ്സ് മൊത്തം ഇറക്കം കുറഞ്ഞതാ
മ്മ് വാങ്ങാം..
അവർ ആപ്പിൾ മുറിച്ച് കഴിച്ചു.പിന്നെ മുന്തിരി ജ്യൂസും കുടിച്ചു.
വാതിലുകൾ ഒക്കെ പൂട്ടി ബെഡ് റൂമിൽ എത്തി. ജെസ്സി കട്ടിലിൽ കിടന്നു. ഗ്രിഗറി അവിടെയുള്ള സോഫയിൽ ഇരുന്ന് മൊബൈൽ നോക്കിക്കൊണ്ടിരുന്നു
കിടക്കുന്നില്ലേ
ജെസ്സി കിടന്നോ. ഞാൻ വന്നോളാം
നമ്മൾ എന്തിനാ ഇവിടെ വന്നേ ?
ഗ്രിഗറി മൊബൈലിൽ നിന്ന് കണ്ണ് എടുത്ത് ജെസ്സിയോട് പറഞ്ഞു