മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ജെസ്സി..എസ്റ്റേറ്റിന്റെ അകം മുഴുവൻ കണ്ടില്ലല്ലോ. പോയി ഒന്ന് ചുറ്റി കറങ്ങു.. റൂംസ് അഞ്ചാറെണ്ണമുണ്ട്.. ജെസ്സിക്ക് ഏത് റൂം വേണം എന്ന് സെലക്റ്റ് ചെയ്തോ..
ജെസ്സി മുറികളിലൊക്കെ കയറി ഇറങ്ങി. ഒടുവിൽ മാസ്റ്റർ ബെഡ് റൂം തന്നെ സെലക്റ്റ് ചെയ്തു. വലിയ മുറി ആയിരുന്നത്. വലിയ കട്ടിലും, ഷെൽഫ് നിറയെ ബുക്കും, അപ്പുറത്ത് ഡ്രസ്സ് വെക്കാനുള്ള ഷെൽഫിയും ഉണ്ടായിരുന്നു. അവൾ ജനലിന്റെ അടുത്ത് ചെന്നു ആ പർപ്പിൾ കളർ കർട്ടൻ മാറ്റി. അഴികൾ ഇല്ലാത്ത പൂർണ്ണമായും ചില്ല് മാത്രമുള്ള ജനൽ ആയിരുന്നത്.
ജെസ്സി ജനൽ തുറന്നു . ജനലിനോട് ചേർന്ന് ഒരു ബാൽക്കണി ഉണ്ടായിരുന്നു പിന്നെ ഒരു സോഫയും ടീപോയും.
ജെസ്സി ആ സോഫയിൽ ഇരുന്നു. തനിക്ക് നേരെ ഉള്ള ആ കാടിന്റെ ഭംഗി ആസ്വാദിച്ചവൾ അവിടെ കുറച്ചു നേരം ഇരുന്നു.
ഈ സമയം ഗ്രിഗറി തനിക്കായി ഒരു റൂം ഒരുക്കുകയായിരുന്നു.
ജെസ്സി താഴെ പോയി ഗ്രിഗറിയെ വിളിച്ചു
ഗ്രിഗറി ജെസ്സിയുടെ ലഗ്ഗേജുകളുമായി വന്നു.. അപ്പോഴേക്കും അടുത്തെത്തിയ ജെസ്സിയും ലഗ്ഗേജുകൾ എടുത്തപ്പോൾ അതവിടെ വെച്ചേക്കൂ.. ഞാനെടുത്തോളാമെന്ന് ഗ്രിഗറി ..
അതെന്താ.. ഞാനെടുത്താൽ എന്ന് പറഞ്ഞു ജെസ്സി ലഗ്ഗേജുമായി ഗ്രിഗറിക്ക് പിന്നാലെ..
അവർ മാസ്റ്റർ ബെഡ്റൂമിൽ എത്തി ജെസ്സിയുടെ ബാഗ് അവിടെ വെച്ചിട്ട് ജെസ്സി കൊണ്ടുവന്ന തന്റെ ബാഗ് എടുത്ത് പുറത്തേക്ക് പോവാൻ തുടങ്ങി.