മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
എന്ത് പറ്റി ? മുഖം വല്ലാതെ ഇരിക്കുന്നല്ലോ !!
ഏയ്യ് ഒന്നും ഇല്ല
ഗ്രിഗറിപെട്ടന്ന് തന്നെ വിഷമം മറന്ന് ഒരു പുഞ്ചിരി മുഖത്ത് പടർത്തി
അവർ പരസ്പരം സംസാരിച്ച് കാപ്പി കുടിച്ചു
ജെസ്സീ.. നമക്ക് അകത്ത് പോവാം.. കോടമഞ്ഞ് മൂടിത്തുടങ്ങി.
ജെസ്സി ഗ്രിഗറിയുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി. അവർ അകത്തേക്ക് പോയി.
അടുക്കള എവിടെയാ ?
വാ കാണിച്ചു തരാം
ഗ്രിഗറി അടുക്കളയിലേക്ക് നടന്നു. പിന്നാലെ ജെസ്സിയും .
ഈ എസ്റ്റേറ്റ് എന്നാ വാങ്ങിയേ ?
ഒരാഴ്ച ആയുള്ളൂ..
ഓ അതാണ് വൃത്തിയായി ഇരിക്കുന്നേ
ജെസ്സിക്ക് സഹായത്തിന് ആരെയെങ്കിലും വെക്കണോ
വേണ്ട.. നമ്മൾ രണ്ട് പേര് ഇല്ലെ.. അതിനിടയിൽ മറ്റൊരാളെന്തിനാ
അതാ നല്ലത്. പിന്നെ ജെസ്സി വെറുതെ കഷ്ടപ്പെടണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ
ഗ്രിഗറിയുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട്. അത് പോലെ എന്റെ കാര്യം നോക്കാൻ ഗ്രിഗറിയും ഉണ്ടല്ലോ..
രാത്രി എന്താ ഉണ്ടാക്കേണ്ടേ ?
ഇന്ന് നമുക്ക് ഫ്രൂട്ട്സ് കഴിക്കാം. ഞാൻ സാധനങ്ങൾ വാങ്ങാൻ മറന്നു
അത് സാരമില്ല. ഇന്ന് ഫ്രൂട്ട്സ് ആക്കാം.
ടൗണിലേക്ക് നല്ല ദൂരമുണ്ട്.. ഇപ്പോ പോയാൽ ഷോപ്പുകളൊക്കെ അടയ്ക്കും.. മാത്രമല്ല.. കോട വീണ്ടു കഴിഞ്ഞാൽ ഡ്രൈവിങ്ങും റിസ്ക്കാ ..
അത് ശരിയാ.. നാളെ നമുക്ക് ഒരുമിച്ച് പോയി സാധനങ്ങൾ വാങ്ങാം.