മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ജെസ്സി ആ പൂന്തോട്ടത്തിന് നടുവിലൂടെ നടന്നു. പലതരം പൂക്കൾ അവിടെ ഉണ്ടായിരുന്നു അതിന്റെ ഗന്ധം അവൾക്ക് പുതിയ ഒരു ഉണർവ് നൽകി.
ജെസ്സി ഓരോ ചെടിയുടെയും ഇലകളിൽ കൂടി കൈ ഓടിച്ചു.. ആ തണുത്ത മഞ്ഞുതുള്ളികൾ അവൾക്ക് മനസ്സിൽ കുളിർമ്മ നൽകി. പിന്നെ കാതിന് ഇമ്പമേകുന്ന കിളികളുടെ പാട്ടും.
അവൾ എല്ലാ വേദനയും മറന്ന് അവിടെ നടന്നു. കുറച്ചു നടന്ന് കഴിഞ്ഞപ്പോൾ അവിടെ രണ്ട് ഊഞ്ഞാൽ കണ്ടു അതിൽ ഒരണ്ണത്തിൽ അവൾ ഇരുന്നു.
ജെസ്സി കണ്ണുകൾ അടച്ച് ഊഞ്ഞാൽ പതിയെ ആട്ടാൻ തുടങ്ങി. ഈ സമയം ഗ്രിഗറി അവിടേക്ക് വന്നു.
അവൻ വരുന്ന ശബ്ദം കേട്ട് ജെസ്സി കണ്ണ് തുറന്നു. അവൾ ചിരിച്ചുകൊണ്ട് അവനെ വരവേറ്റു.
കോഫിയുമായിട്ടാണവൻ വന്നത്.. ഒരു കപ്പ് ജെസ്സിക്ക് നീട്ടി.. അതവൾ വാങ്ങിക്കൊണ്ട് പറഞ്ഞു..
എന്നോട് പറഞ്ഞാൽ ഞാൻ കോഫി ഇടുമായിരുന്നല്ലോ..
അതിനെന്താ.. ഇതൊക്കെ നമ്മളിലാർക്കും ചെയ്യാവുന്നതല്ലേ.. എല്ലാം പങ്ക് വെക്കേണ്ടതല്ലേ..
ങാ.. എങ്ങനെ ഉണ്ട് സ്ഥലം ?
ഞാൻ വിചാരിച്ചതിനേക്കാൾ ഭംഗിയുണ്ട്
ഞാൻ പറഞ്ഞില്ലേ ജെസ്സിക്ക് ഇഷ്ടമാകുമെന്ന്.
നല്ല ശാന്തമായ സ്ഥലം. ചുറ്റിനും പച്ചപ്പ് പിന്നെ കിളികളുടെ പാട്ടും.
ഇത് മാത്രമല്ല.. ഇനിയും കാണാൻ പലതുമുണ്ട്..
നമ്മൾ ഇവിടെ മുൻപ് വന്നിട്ടുണ്ടോ ?
ആ ചോദ്യം ഗ്രിഗറിയെ ചെറുതായി വേദനിപ്പിച്ചു. പപ്പക്കും മമ്മിക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഗ്രിഗറി ഈ എസ്റ്റേറ്റ് വാങ്ങിയത്. ആ സർപ്രൈസ് നടന്നില്ല.. പപ്പയില്ലാതെ മമ്മിയുമായി മാത്രം അവിടെ വരേണ്ടി വന്നു..