മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഗ്രിഗറീ..നമ്മുടെ വീട്ടിൽ ഒരു ഫോട്ടോയിൽ നമ്മുടെയൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നല്ലേ.. അത് ആരാണ് ?
പപ്പയാണെന്ന് പറയാൻ പാടുണ്ടോ? ഡോക്ടർ പറഞ്ഞിരിക്കുന്നത് മുൻ കാലമൊന്നും ഓർമ്മിപ്പിക്കരുതെന്നാ..
എന്താ പറയേണ്ടതെന്ന് ഒരു നിമിഷമൊന്ന് ആലോചിച്ചിട്ട് അവൻ പറഞ്ഞു..
അത്.. എന്റെ പപ്പയാ ..
ഓഹോ.. ഗ്രിഗറിയുടെ പപ്പ എന്ന് പറഞ്ഞാ എനിക്കും പപ്പയല്ലേ?
അല്ലെന്ന് പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും.. അത് കൊണ്ട് Yes എന്ന് പറഞ്ഞു..
ജെസ്സി ഗ്രിഗറിയുടെ കൈയിൽ ചുറ്റിപ്പിടിച്ചു എന്നിട്ട് തല വെച്ച് കിടന്നു.
പച്ചപ്പ് നിറഞ്ഞ വഴിയിലൂടെയാണ് അവരുടെ യാത്ര . നല്ല തണുപ്പും പൊടിമഴയും കണ്ടു അവർ യാത്ര തുടർന്നു.
ജെസ്സി പുറത്തെ കാഴ്ചകൾ കണ്ടു ചിരിക്കുന്നത് ഗ്രിഗറിക്ക് സന്തോഷം പകർന്നു.
അവർ എസ്റ്റേറ്റിൽ എത്തി, ബംഗ്ലാവിന് അകത്തേക്ക് കയറി.
ഇവിടെ നമ്മൾ മാത്രമേ ഉള്ളോ..
അതെ
എന്തായാലും നല്ല സ്ഥലം !!
അതെ ജെസ്സി.. വേണമെങ്കിൽ ഒന്ന് ചുറ്റിക്കറങ്ങിക്കോ..
ശെരി
ജെസ്സി ആ എസ്റ്റേറ്റ് ഒന്ന് ചുറ്റും നോക്കി .വളരെ വലുതാണത്. എസ്റ്റേറ്റിനോട് ചേർന്ന് ഒരു പുന്തോട്ടമുണ്ട്..ജെസ്സി അവിടെക്ക് നടന്നു.. തണുപ്പ് കാരണം അവൾ കൈകൾ കൂട്ടിഉരച്ച് ചൂട് പകർന്നു. ഈ സമയം ഗ്രിഗറി ലെഗ്ഗേജ് ഒക്കെ മുറിയിൽ വെച്ചു.