മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
അതിന് ലാപ്പിൽ ഡിസൈൻ ചെയ്താൽ പോരെ !!
കുറച്ചു നാളായില്ലേ പെൻസിലൊക്കെ എടുത്തിട്ട് !!
ഓ.. വാങ്ങിത്തരാം
ജെസ്സി ഒന്ന് മടിച്ച് പറഞ്ഞു:
പിന്നെ..!!
എന്താ ജെസ്സി ? പറ..
അത് പിന്നെ ഓർണമെന്റ്സ് ഉണ്ടെങ്കിൽ അതനുസരിച്ച് ഡിസൈൻ വരയ്ക്കാമായിരുന്നു
ജെസ്സി അതോർത്ത് വിഷമിക്കണ്ട ഓർണമെൻറ്സ് ഒക്കെ ഇവിടെയുണ്ട്. കുളികഴിഞ്ഞ് ഞാൻ എടുത്ത് തരാം.
മ്മ്.. അതൊക്കെ നേരത്തെ വാങ്ങിയോ ?
അതൊക്കെ കർന്നോന്മാർ മുമ്പേ തന്നിട്ടുണ്ട്.. ഗ്രിഗറി മനസ്സിൽ പറഞ്ഞു
അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു.
അതെ.. വിയർപ്പൊക്കെ പോയി ഇപ്പോൾ ദേഹം ഒട്ടുന്നു.. നമുക്ക് പോയി കുളിച്ചാലോ ?
ഗ്രിഗറിയും ജെസ്സിയും അവിടെനിന്ന് എണീറ്റു നേരെ റൂമിൽപോയി.. എന്നിട്ട് ഡ്രസ്സാക്കെ ഊരി കുളിച്ചു.
കുളി കഴിഞ്ഞവർ പുറത്തിറങ്ങി.
ഞാൻ ഇപ്പോൾ വരാം ജെസ്സി..
ഗ്രിഗറി വേറെ ഒരു റൂമിൽ പോയി വീട്ടിൽ നിന്ന് കൊണ്ട് വന്ന ആഭരണപ്പെട്ടി എടുത്ത്കൊണ്ട് വന്നു.
ഇതാണ് ഞാൻ പറഞ്ഞ ഓർണമെന്റ്സ്!!
ഗ്രിഗറി അത് ജെസ്സിക്ക് നീട്ടി.. അവൾ അത് രണ്ട് കൈയും നീട്ടി സ്വീകരിച്ചു..
ഞാൻ ഇത് തുറന്നോട്ടെ ?
അതിനെന്താ.. ഇനിയിത് ജെസ്സിക്കുള്ള താണ്..
ജെസ്സി ആ ആഭരണപ്പെട്ടി തുറന്നു. അവൾക്കത് വലിയ ഇഷ്ടമായി. അവളത് ഓരോന്നായി പുറത്തേക്കെടുത്തു.