മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഗ്രിഗരി: ചേട്ടാ എല്ലാ സാധനവും മുകളിലേക്ക് കൊണ്ട് പോയ്ക്കോ
ശെരി സാർ
ഗ്രിഗറിക്ക് പിന്നാലെ അവർ സാധനങ്ങൾ മുകളിലേക്ക് എടുത്തു.
എല്ലാം സെറ്റ് ചെയ്തവർ പോയി.
ഗ്രിഗറി അടുക്കളയിലെത്തി.
ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞ ജെസ്സി ചോദിച്ചു.
കഴിഞ്ഞു..
ഉം.. എല്ലാം സെറ്റ് ചെയ്തിട്ടവർ പോയി..
ജെസ്സി ബ്രേക്ഫാസ്റ്റിനുള്ള ഐറ്റംസ് സൈനിങ്ങ് ടേബിളിൽ നിരത്തി.
എന്നിട്ട് ജെസ്സി അത് ഒരു പാത്രത്തിലേക്ക് പകർത്തിയിട്ട് ഗ്രിഗറിയുടെ മടിയിൽ കേറി അവൾ ഇരുന്നു.
എന്നിട്ടവൾ അപ്പം മുറിച്ച് കറിയിൽ മുക്കി ഗ്രിഗറിയുടെ വായിൽ വെച്ച് കൊടുത്തു. എന്നിട്ട് അതിന്റെ ബാക്കി അവളും കഴിച്ചു.
എനിക്കിപ്പോൾ തനിയെ കഴിക്കുന്നതിഷ്ടമല്ല.. ജെസ്സി വാരിത്തരുന്നതാണ് എനിക്കിഷ്ടം.!!
എനിക്കിച്ചായന് വാരിത്തരാൻ ഒത്തിരി ഇഷ്ടാ.. പിന്നെ ഇച്ചായൻ കഴിച്ചതിന്റെ ബാക്കി കഴിക്കാനും..
എന്നെ ആവശ്യമില്ലാത്ത ശീലം പഠിപ്പിക്കുകയാണ് നീ..
ഇച്ചായന് ഞാൻ എന്നും വാരിത്തന്നാൽ പോരെ ?
മതി.
ഗ്രിഗറിക്ക് വാരിക്കൊടുത്ത്, ജെസ്സിയും കഴിച്ച് അവർ മുകളിലെത്തി.
എക്സർസൈസ്സിന് വേണ്ടി സെറ്റ് ചെയ്ത സാധനങ്ങളൊക്കെ ഗ്രിഗറി ജെസിക്ക് കാണിച്ചും വിശദീകരിച്ചും കൊടുത്തു.
[ തുടരും ]