മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഇച്ചായാ ഞാൻ താഴെ ഉണ്ടാവും..
ശരി.. ഞാൻ ഇപ്പോ വന്നേക്കാം..
ജെസ്സി താഴെക്ക് പോയി.. അപ്പോഴാണ് ഗ്രിഗറിയുടെ ഫോൺ അടിച്ചത്..
ഹലോ
ഹലോ ഗ്രിഗറി വില്യം അല്ലെ ?
അതെ
സാർ ഇത് അർനോൽഡ് ജിമ്മിൽ നിന്നാണ്..
ഓക്കെ..!!
സാർ..നാളെ കൃത്യം 8:00 മണിക്ക് ഞങ്ങൾ ഡെലിവറി ചെയ്യും
കൃത്യസമയത്ത് തന്നെ വരുമല്ലോ?
സാർ ടൈമിങ്ങിൽ ഞങ്ങൾ പങ്ക്ച്വലാണ്..
ഒക്കെ..
സാർ അത് വെക്കാനുള്ള സ്ഥലം സെറ്റാക്കിക്കോ..
ഓക്കെ..
ബൈ സാർ
ഗ്രിഗറിഫോൺ കട്ട് ചെയ്യ്തു. എന്നിട്ടവൻ ജെസ്സിയുടെ അടുത്തേക്ക് പോയി.
ജെസ്സി അടുക്കളയിൽ പൊരിഞ്ഞ ജോലിയിലായിരുന്നു. ഗ്രിഗറി വന്ന് ജെസ്സിയെ വിളിച്ചു.
ഇച്ചായാ ഒരു 10 മിനിറ്റ്.. അപ്പോഴേക്കും എല്ലാം റെഡിയാവും.
അതിനല്ല ഞാൻ വന്നേ..
പിന്നെ ?
ആ സെയിൽസ്മാൻ വിളിച്ചു..
ഏത്.. ജിമ്മിന്റെയോ ?
അത് തന്നെ !!
നാളെ വര്വോ.. അതൊക്കെ?
ഉവ്വ് രാവിലെ തന്നെ വരും.
എത്ര മണിക്ക്
8:00 മണിക്ക്.. ഒരു റൂം റെഡിയാക്കി ഇടണം.
മുകളിൽ നമ്മുടെ റൂമിന് അടുത്ത റൂം വലിയതല്ലേ.. അവിടെ വെച്ചാൽ പോരെ ?
എന്നാ അവിടെ വെക്കാം.
കിച്ചണിലെ പണി കഴിഞ്ഞിട്ട് അവിടെ അടിച്ച് തുടയ്ക്കാം..
ഒരു സെർവെന്റ് ഇല്ലാത്തത് കൊണ്ട് ജെസ്സി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്..
എന്റെ ഇച്ചായന്വേണ്ടി എനിക്ക് ഇത്രയുമേ ചെയ്യാൻ പറ്റുന്നുള്ളല്ലോ എന്ന വിഷമമാണ് എനിക്ക്..
ഇച്ചായൻ പോയി കുളിക്ക്.. എന്നിട്ട് ടീവി കുറച്ചു നേരം കാണ്. അപ്പോഴേക്കും ഞാനെല്ലാം ശെരിയാക്കാം..