മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ശരി. ഡോക്ടർ ഇനി അതേപ്പറ്റി ചോദിച്ചാലും ഞാൻ പറയില്ല.. പോരെ ?
മ്മ്.. പിന്നെ ഒരു കാര്യം കൂടി.
എന്താ ?
ഡോക്ടറുടെ അടുത്ത് എന്നെക്കുറിച്ച് പറയുമ്പോൾ ഇച്ചായാ എന്ന് വിളിക്കണ്ട ഗ്രിഗറി എന്ന് വിളിച്ചാൽ മതി
അതെന്തിനാ ?
അത് ഞാൻ പിന്നെ പറയാം
ശരി ഇച്ചായാ
ഗ്രിഗറിക്ക് കുറച്ചു സമധാനമായി. അവൻ പറഞ്ഞത്പോലെ ജെസ്സി ചെയ്യാൻ അവൻ ദൈവത്തോട് പ്രാർത്ഥിച്ചു.
അവർ ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ പറഞ്ഞ സമയത്ത് എത്തിയത് കൊണ്ട് അവർക്ക് നേരിട്ട് കേറാൻ പറ്റി. അവർ ഡോക്ടറുടെ റൂമിൽ കയറിയതും അവരെ പുഞ്ചിരി കൊണ്ട് മെറിന വരവേറ്റു.
ഇരിക്ക്
അവർ രണ്ട് പേരും ഇരുന്നു.
പിന്നെ എങ്ങനെയൊക്കെ ഉണ്ട് ജെസ്സി ?
സുഖം. ഡോക്ടർക്കോ ?
സുഖം. അന്ന് കണ്ടത് പോലെ അല്ലല്ലോ ആള് ആകെ മാറി !
ജെസ്സി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
അത് ഗ്രിഗറി എന്നെ നന്നായി നോക്കുന്നുണ്ട്
ഉം.. ഗ്രേറ്റ് പിന്നെ മരുന്നൊക്കെ കഴിക്കാറില്ലെ
ഉവ്വ് ഡോക്ടർ
മെറിന കസേരയിൽ നിന്ന് എണീറ്റു
ജെസ്സി എന്റെ കൂടെ വരൂ..
മെറിന പറഞ്ഞത് പോലെ ജെസ്സി എണീറ്റു എന്നിട്ട് ആ റൂമിനോട് ചേർന്നുള്ള വേറെ ഒരു റൂമിലേക്ക് അവർ രണ്ട് പേരും പോയി.
ഗ്രിഗറി ഇരുന്ന് ടെൻഷനടിക്കാൻ തുടങ്ങി. ഒരു അരമണിക്കൂർ കഴിഞ്ഞ് അവർ പുറത്തിറങ്ങി
ജെസ്സിക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ട്
One Response