മുലപ്പാൽ മാധുര്യം
അങ്ങനെയിരിക്കെ അവളുടെ വീട്ടിലും ലാൻഡ് ഫോണ് കിട്ടി. മനസ്സിൽ ആയിരം ലഡുവിൻറെ മാല പടക്കം പൊട്ടി. ഞങ്ങളുടെ ഫോണ് വിളികൾ രാത്രിയിലായി. ഞാൻ അവളോട് എനിക്ക് അവളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു.
അവൾ തിരിച്ചൊന്നും പറയുന്നതിന് മുൻപ് തന്നെ ഞാൻ ഫോണിൽ കൂടി ഉമ്മയും കൊടുത്തു. ഒരു മിനുട്ട് നേരത്തെ നിശബ്ദത. എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥ. അവൾ ഒന്നും പറയുന്നതുമില്ല. ആകെ ടെൻഷൻ ആയി.
ഫോണ് അവൾ കട്ട് ചെയ്തു. എനിക്കാകെ വല്ലാതെ ആയി. എല്ലാം നശിപ്പിച്ചു എന്ന് എന്നെ തന്നെ ഞാൻ ശപിച്ചു. കുറച്ചു കഴിഞ്ഞു ഇന്കമിംഗ് കാ. എൻറെ നെഞ്ചിടുപ്പ് കൂടി.
“ഹലോ… ഇത്രയും വർഷമായിട്ട് ഞാൻ ജിത്തുവിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത് ഇന്നാണ് ഞാൻ കേട്ടത്. ഐ ലവ് യു…” ഇത്രയും പറഞ്ഞു അവൾ ഫോണ് വെച്ചു.
അപ്പോൾ തന്നെ അവളെ കാണണം എന്ന് എനിക്ക് ആഗ്രഹമായി. ഞങ്ങൾ രണ്ടും രണ്ടു സ്ഥലത്ത് പഠിചിരുന്നത് ഞങ്ങളുടെ നേരിട്ട് കാണലിനെ സാരമായി ബാധിച്ചിരുന്നു.
ആകെ ആശ്രയം ലാൻഡ് ഫോണ്. വീട്ടിൽ രാത്രി 12:00 നു ഞങ്ങൾ സംസാരം തുടങ്ങിയാൽ രാവിലെ 3-4 മണി വരെ സംസാരം.
ആദ്യത്തെ മാസത്തെ ഫോണ് ബിൽ എൻറെ വീട്ടിൽ കൂടിയപ്പോൾ കാർന്നോർ ഫോണ് നമ്പർ ലോക്ക് ഇട്ടു. എനിക്ക് അവളോട് സംസാരിക്കാൻ നിർവാഹമില്ലതായി.
ദൈവത്തിൻറെ ഓരോ കളികളെ. BSNL പ്രീപെയ്ഡ് കാളിങ് കാർഡ് ഇറക്കി. അത് എനിക്ക് വേണ്ടി മാത്രമാണെന്ന് ഞാൻ ഇപ്പോളും വിശ്വസിക്കുന്നു. ഞങ്ങൾ രണ്ടു പേരുടെയും വീട് അടുത്ത അടുത്ത ജില്ലകളിൽ ആയതു കൊണ്ട് STD കോഡ് അടിച്ചേ വിളി നടക്കൂ.
One Response