മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“എന്ത് പറ്റിയതാണ് രാവിലെ തന്നെ “
“ഒന്ന് മുറ്റത്തു വഴുക്കി വീണതാണ് “
കരീമിക്കന്റെ കള്ളംകേട്ടു ഷഹാനക്ക് ചിരി വന്നു
“ആരാണ് : ഇങ്ങളെ മോളാണോ “
“അതെ “ കരീമിക്ക എന്തേലും മറുപടി പറയും മുൻപ് ഷാനു വേഗം പറഞ്ഞിട്ട് അയാളെ നോക്കി കണ്ണിറുക്കി..
“മ്മ്.. മോളൊരു കാര്യം ചെയ്യ്.. ഈ കട്ടിലിലേക്ക് കിടന്നോ.. തൽക്കാലം ഞനൊരു തൈലം തരാം.. ഇങ്ങൾ അതൊന്ന് പുരട്ടി കൊടുക്ക്”
റൂമിൽ കിടക്കുന്ന പഴയ മരകട്ടിലിലേക്ക് ഷഹാനയെ ഇരുത്തിക്കൊണ്ട് ആ സ്ത്രീയുടെ കയ്യിലുള്ള തൈലക്കുപ്പി കരീമിക്കക്ക് കൊടുത്തിട്ട് അവർ അകത്തേക്ക് പോയി.
“ഞാൻ ഇത് എന്ത് ചെയ്യാനാ.. എനിക്ക് അറിയൂല“
കയ്യിലിരിക്കുന്ന തൈലക്കുപ്പി നോക്കി അയാൾ ആ സ്ത്രീയോട് പറഞ്ഞു.
“അത് അറിയാനൊന്നുമില്ല.. വേദനയുള്ള ഭാഗത്തു ഒന്ന് പുരട്ടിക്കൊടുത്താൽ മതി. എന്നിട്ട് ഒരു 10 മിനുട്ട് ഇരിക്ക്.. ഞാൻ അടുക്കളയിൽ ഉണ്ട്.. എന്തേലും ആവിശ്യമുണ്ടേൽ വിളിച്ചാമതി “
ആ സ്ത്രീ പുറത്തേക്ക് പോയതും തൈലവും പിടിച്ചുനിൽക്കുന്ന കരീമിക്കയെ നോക്കി ചിരിച്ചുകൊണ്ട് ഷഹാന പറഞ്ഞു
“എന്താ ആലോചിച്ചു നിക്കുന്നത്.. മരുന്ന് പുരട്ടിത്താ.. എന്നെ തള്ളിയിടുമ്പോൾ ഓർക്കണമായിരുന്നു “
അതും പറഞ്ഞു ആ പഴയ തടികട്ടിലിൽ മലർന്ന് കിടന്നവൾ ചിരിച്ചു.