മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“അതൊന്നും ഇല്ല ഉപ്പാ.. വണ്ടി ഒന്ന് ചെരിഞ്ഞതാ “
“എന്തേലും പറ്റിയോ മോളെ “
“പേടിക്കാൻ ഒന്നുമില്ല ബാവുക്ക.. വണ്ടി ഒന്ന് ചെരിഞ്ഞിട്ടുള്ളു.. ഓളെ കാൽ ഒന്ന് നിലത്തു കുത്തിയതാ “
“ഒരു ചെറിയ വേദന ഉള്ളു ഉപ്പാ.. അത് തൈലം തേച്ചാ മാറിക്കോളും “
“എന്നാ കരീമെ ഇജ്ജ് ഒരു കാര്യം ചെയ്യ് .. നമ്മടെ നാണു വൈദ്യരെ അവിടെ വരെ ഇവളെ കൊണ്ടോയിട്ട് വാ.. ഇനി റംല കണ്ടാൽ ഓൾക് ബേജാറാവും.. ഓള് എണീറ്റ് വരുന്നമുന്നെ പോയിക്കൊ “
ബാവുക്ക നീട്ടിയ ക്യാഷും വാങ്ങി കരീമിക്ക ഷഹാനയെയും കൂട്ടി ഫറൂക്കിലുള്ള വൈദ്യരുടെ അടുത്തേക്ക് പോയി.
രാവിലെ ആയതോണ്ട് വീട്ടിൽത്തന്നെ ഉണ്ടാവുമെന്നതിനാൽ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഷഹാന ആ ഡ്രസ്സ് ഇട്ടു കൊണ്ട് തന്നെയാണ് വണ്ടിയിൽ കയറിയത്..
ഒരു പഴയ ഓടിട്ട വീടിന് മുന്നിൽ വണ്ടി നിർത്തി കരീംക്കയും ഷഹാനയും പുറത്തേക്കിറങ്ങി. മുറ്റത്തുനിന്നും പേര് നീട്ടിവിളിച്ചതും ഒരു സ്ത്രീ പുറത്തേക്ക് വന്നു. കരീമിക്ക വന്ന കാര്യം പറഞ്ഞു പക്ഷെ വൈദ്യര് സ്ഥലത്തില്ലെന്നും തൈലം വേണമെങ്കിൽ തരാമെന്നും കേറി ഇരിക്കാനും പറഞ്ഞു.
എന്തായാലും രണ്ടാളും അകത്തു കയറി.. തൈലത്തിന്റെയും പച്ച മരുന്നിന്റെയും മണമുള്ള ഒരു ചെറിയ മുറിയിലേക്ക് അവരെ ഇരുത്തി.. വൈദ്യരെ ഭാര്യയാണെന്നു
തോന്നിക്കുന്ന ആ സ്ത്രീ ചോദിച്ചു..