മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“അല്ലെടാ മനുകുട്ടാ.. ഇന്ന് നിനക്ക് പണിയൊന്നുമില്ലേ?.. എങ്ങോട്ടാ കുളിച്ചൊരുങ്ങി പോണത് “
“ഇല്ല ഇക്കാ.. ഇന്ന് ഞാൻ പോയില്ല.. നാളെ പാപ്പന്റെ വീട്ടിൽ കല്യാണമല്ലേ “
“ആ ചന്ദ്രന്റെ മോളെ കല്യാണം നാളെയാണല്ലേ.. ഞാനത് മറന്നു “
“ആ ഇന്ന് രാത്രി ഗാനമേളയുണ്ട്.. ഇങ്ങൾ വരൂലെ “
അയാളുടെ മനസ്സറിയാനായി അവൻ ചോദിച്ചു.
“പിന്നെ വരാതെ.. ചന്ദ്രൻ പ്രത്യേകം പറഞ്ഞതാണ്.. എന്തായാലും നിന്നെ കണ്ടത് നന്നായി.. അല്ലെങ്കിൽ ഞാൻ മറക്കുമായിരുന്നു “
കഴിഞ്ഞ ദിവസം ബിന്ദു പ്രത്യേകം പറഞ്ഞതാണ് ആ കല്യാണത്തിന്റെ കാര്യം.. എന്തായാലും ഇന്ന് പൊളിക്കാം.. അയാൾ മനസ്സിൽ കണക്ക് കൂട്ടി !!
10 മണി ആയപ്പോൾ ഷഹാനയെ കാണാനുള്ള ചെക്കനും കൂട്ടരും എത്തി. കാണാൻ മൊഞ്ചുണ്ടെങ്കിലും ആളൊരു നാണം കുണുങ്ങിയാണെന്ന് ഷഹാനക്ക് മനസ്സിലായി. എന്തായാലും രണ്ട് കൂട്ടർക്കും പരസ്പരം ഇഷ്ടായി.. ഷഹനാക്കണേൽ കല്യാണം കഴിഞ്ഞാലും ചെക്കൻ തന്റെ കയ്യിലൊതുങ്ങുമെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി..
എല്ലാവരുടെയും മുഖത്തു സന്തോഷം നിറഞ്ഞു.. റംല തന്റെ വീട്ടുകാരെ വിളിച്ചു കാര്യം അറിയിച്ചു..
വളരെ വൈകാതെ തന്നെ നിക്കാഹ് നടത്താമെന്നും, ഗംഭീരമാക്കി കല്യാണം നടത്താമെന്നും ബാവുക്ക കണക്ക് കൂട്ടി..
ബാവുക്ക തന്റെ ആൺമക്കളെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.. മാളിയേക്കൽ തറവാട്ടിലെ അവസാനത്തെ കല്യാണമാണ്.. അത് നാട് മുഴുവൻ അറിയുന്ന ഉത്സവമാകണമെന്ന് എല്ലാരും അഭിപ്രായപ്പെട്ടു..