മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“മോളെ.. ഷംന മോളെ”
കോണിപ്പടിയുടെ തായെനിന്നും മുകളിലെക്ക് നോക്കി വിളിക്കുന്ന ഉമ്മയെ കണ്ടതും ഷംന വേഗം തായാട്ട് വന്നു.
“എന്താ.. എന്താ ഉമ്മാ “
“ഒന്നൂല്ല മോളെ.. നിന്റെ കയ്യിൽ ആ പനിയുടെ ഗുളിക ഇനി ബാക്കി ഉണ്ടായിരുന്നാ.. “
“ആ രണ്ട് മൂന്നണ്ണം കൂടി ഉണ്ട്.. എന്തെ ഉമ്മാ “
“ആ ശാന്ത വിളിച്ചിനു.. ഓൾക്ക് പനിയാണ് പോലും.. ഓളെ കെട്ടിയോനാണേൽ അവിടെ ഇല്ല.. മരുന്നെന്തെങ്കിലും ഇവിടെണ്ടവോന്ന് ചോയിച്ചു ഓള് വിളിച്ചതാ “
“ആ അതിനെന്താ.. മരുന്ന് ഇവിടെ ഉണ്ടല്ലോ.. ഞാൻ കൊണ്ട് കൊടുക്കണാ “
“എന്നാ മോള് അതൊന്ന് കൊണ്ടെ കൊടുത്തു പോര്.. ഞാൻ ഇവിടെ ക്ലാസ്സ് കേൾക്കാണ് “
അതു കേട്ടതും ഷംന വേഗം തന്നെ മരുന്ന് എടുത്തു അടുക്കള വാതിലും തുറന്നു പറമ്പിലെ വായതോട്ടത്തിലൂടെ ശാന്തയുടെ വീട്ടിലേക്ക് നടന്നു.. അല്ല സത്യത്തിൽ ഓടുകയയിരുന്നു..വീട്ടിൽ ഇടുന്ന ഒരു നീല നൈറ്റിയാണ് വേഷം.. തലയിൽ ഒരു മഞ്ഞ തട്ടവും.. ചുറ്റിലും വലിയ മതിൽ ആയത് കാരണം പുറത്തുള്ളവര്‍ക്ക് ആർക്കും കാണാൻ സാധിക്കില്ല.. ഓടിക്കിതച്ചു അവരുടെ ഓട് മേഞ്ഞ ആ ചെറിയ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നും അവൾ നീട്ടി വിളിച്ചു
“ചേച്ചീ..ശാന്തേച്ചി “
“കിടന്നു കാറണ്ട പെണ്ണെ.. ഞാൻ ഇവിടെ ഉണ്ട്.. ഇങ് കേറി വാ.. ആ വാതിൽ ചാരിയിട്ടേ ഉള്ളു “