മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“ടീ നീ ഒന്ന് വാടി ഇവിടെ.. ഞാൻ ഒറ്റക്കാ “
“അയ്യോ ഇവിടെ എല്ലാരുമുണ്ട്.. ഇപ്പോ അങ്ങോട്ട് വന്നാൽ ഉമ്മ ചോദിക്കും എവിടെ പോവാന്ന് “
“ഓഹ് അതാണോ കാര്യം.. അത് ഞാനേറ്റു.. റംലത്തയെ ഞാൻ വിളിച്ചോളം “
“അയ്യോ അത് വേണ്ട.. ആർക്കേലും സംശയം കുടുങ്ങും.. രണ്ടീസം കഴിഞ്ഞ അവർ വയനാട് നിക്കാൻ പൊവുണ്ട് അപ്പോ നോക്കാം “
“ഇജ്ജ് ഒന്ന് പേടിക്കാതിരിക്ക് ഷംന മോളെ.. ആർക്കും അറിയൂല.. പിന്നെ ഇന്ന് അനക്ക് ഇവിടെ ഒരു സർപ്രൈസ് ഉണ്ട് വന്നാൽ “
“എന്ത് സർപ്രൈസ് “
“അതൊക്കെ ഉണ്ട് മോളെ.. വരുമ്പോൾ പറയാം “
“മ്മ്.. നോക്കട്ടെ ചോറ് കഴിക്കാൻ വിളിക്കുണ്ട്.. ഞാൻ പിന്നെ വരാം ബൈ “
“മ്മ്.. ബൈ “
ഫോൺ വെച്ചതും ഷംന ആകെ കൺഫ്യൂഷനിലായി.. എങ്ങിനെ ഇവിടുന്ന് പോവാൻ പറ്റും എന്ന ചിന്തയായിരുന്നു.. മുൻപ് ഒന്ന് രണ്ട് വട്ടം അവരെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും അന്ന് വീട്ടിൽ ആരുമില്ലാത്ത ദിവസമായിരുന്നു.. ഇന്ന് എല്ലാരുമുണ്ട്.. എന്തായാലും ഭക്ഷണം കഴിച്ചിട്ട് നോക്കാം.. എന്നും വിചാരിച്ചു അവൾ തായോട്ട് പോയി …
ബാവുക്കയും കരീമിക്കയും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്.. അവര് കൊണ്ടോട്ടിയിൽ പോയ വിവരങ്ങൾ റംലയുമായി സംസാരിക്കുകയാണ്.. അവർക്കെല്ലാം ചെക്കനെ നന്നായി ബോധിച്ചിട്ടുണ്ട്.. ഇനി എന്തായാലും ഷാനു മോള് ഒന്ന് കാണട്ടെ എന്ന അഭിപ്രായത്തിലാണ് എല്ലാരും.. ബാവുക്ക വീട്ടുകാരെയും തറവാടിനെപ്പറ്റിയും ഒക്കെ ആരോടക്കയോ ഫോണിൽ വിളിച്ചു അനേഷിക്കുന്നുണ്ട്.. ഇതെല്ലം വാതിൽ പടിയിൽ നിന്നും ഷഹാന കേൾക്കുന്നുണ്ട്.. അവളുടെ മനസ്സിലും കല്യാണത്തിന്റെ ദിവാസ്വപ്നങ്ങൾ നിറയാൻ തുടങ്ങി.. ഷംന അവളെ കളിയാക്കിക്കൊണ്ട് ചെവിയിൽ ഓരോന്ന് പറഞ്ഞു.