മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
“നീ ഇതെവിടെ ആരുന്നു.. വിളക്ക് അണഞ്ഞത് കണ്ടില്ലേ? ഇപ്പോ എപ്പോ നോക്കിയാലും ടീവി കണ്ടിരുപ്പാ അല്ലെ.”?
ഞാൻ മറ്റന്നാൾ പോകാനുള്ള തുണിയൊക്കെ തേച്ചു വെക്കുവാരുന്നു..
നെറ്റിയിൽ പടർന്ന വിയർപ്പ് നേര്യത് കൊണ്ട് തുടച്ചുകൊണ്ട് സുലോചന പറഞ്ഞു.
എവിടെ പോവാൻ?
അകത്തേക്ക് കയറി മാധവൻ ചോദിച്ചു…
ഹാ.. ഇത് നല്ല കൂത്ത്.. മറ്റന്നാൾ രാഘവന്റെ മോന്റെ കല്യാണം അല്ലെ.. മറന്നോ? നമ്മടെ ലക്ഷ്മീടെ കൂടെ അവിടുത്തെ കുട്ടി പഠിച്ചിട്ടുണ്ട്. അവളുടെ അനിയന്റെ കല്യാണം.. ഇവിടെ വന്നു വിളിച്ചതാ… അവിടെ പോകാനുള്ള തുണിയൊക്കെ ഇന്നലെത്തന്നെ അലക്കി ഒണക്കി ഇപ്പൊ ഇസ്തിരിയിട്ടു വെച്ചു…
സുലോചന അല്പം കട്ടിക്ക് പറഞ്ഞു.
മാധവൻ ഒന്നും മിണ്ടിയില്ല.
ഇപ്പൊ കിടക്ക അവളുടെ കയ്യിൽ അല്ലെ.. വല്ലപ്പോഴുമുള്ള റേഷൻ എന്തിനാ കളയുന്നത്….
പിന്നെ നമുക്ക് കഴിക്കാൻ ഉള്ളത് വല്ലോം ഉണ്ടാക്കണ്ടേ… അടുക്കളേലാരുന്നു.
നീ ദേഷ്യപ്പെടാതെ… പൊന്നെ…
മാധവൻ ആ തുടുത്ത കവിളിൽ പിടിച്ചുകൊണ്ട് സുലോചനയോട് പറഞ്ഞു… [ തുടരും ]