മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
ഇങ്ങനെ ഒരാളെ എവിടെ കിട്ടും..?
അമ്മയുടെ സംശയം തീരുന്നില്ല..
ഡോക്ടർ : അത് നിങ്ങൾ കണ്ടു പിടിക്കണം.. പിന്നെ ഒരുകാര്യം ശ്രദ്ധിക്കണം.. ഗർഭപാത്രം തരാൻ തയ്യാറാകുന്ന സ്ത്രീ പൂർണ്ണ ആരോഗ്യവതി ആയിരിക്കണം.. അവരുടെ ഗർഭപാത്രത്തിൽ ദ്രൂണം വെയ്ക്കുന്ന സമയം മുതൽ അവർ പ്രസവിച്ച് കുട്ടിയെ തരുന്നത് വരെ അവരെ സംരക്ഷിക്കേണ്ടതും, നിങ്ങളുടെ മരുമകൾ ഗർഭിണി ആയാൽ അവരെ എങ്ങനെ പരിപാലിക്കുമോ അത് പോലെ നോക്കേണ്ടതും നിങ്ങളുടെ ചുമതലയാണ്..
സമയാ സമയങ്ങളിൽ ഗർഭിണിക്ക് നൽകുന്ന പോഷകാഹാരങ്ങൾ.. സമയാ സമയങ്ങളുള്ള മെഡിക്കൽ ചെക്കപ്പ് .. മരുന്നുകൾ അങ്ങനെ ഒരു ഗർഭിണിയെ എങ്ങനെ യൊക്കെ സന്തോഷത്തോടെ സംരക്ഷിക്കണോ അത്പോലെയൊക്കെ
ചെയ്യണം..
അതായത് നിങ്ങളുടെ വീട്ടിൽ തന്നെ താമസിപ്പിക്കണം. സമയത്ത് മരുന്ന് കൊടുക്കണം.. ഒരു ജോലിയും ചെയ്യിക്കാൻ പാടില്ല.. അതെല്ലാം നിങ്ങളുടെ കുട്ടിയെ ബാധിക്കും ഇതൊന്നും കൂടാതെ പോകൻ സമയത്ത് അവരുമായി പറഞ്ഞ് ഉറപ്പിച്ച തുകയും നൽകണം.. സാധാരണ മൂന്ന് ലക്ഷം മുതൽ മേൽപ്പോട്ടാണ് തുക വരുന്നത്..
നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക..
ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് .. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയി. (തുടരും )