മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
അയ്യോ.. ചേട്ടാ.. എനിക്കിതൊന്നുമറിയില്ല.. ചേട്ടൻ തന്നെ അതൊക്കെ നോക്കിയാ മതി..
രണ്ട് പേരും അതൊക്കെ നോക്കി ബുദ്ധിമുട്ടണ്ട.. ഡോ. മേരി ഫിലിപ്പോസിനെ കണ്ടാ മതി.. അവരുടെ അത്രയും നല്ല ഗൈനക്കോളജിസ്റ്റ് ഈ പ്രദേശത്തില്ല..
എന്നാ അവരെത്തന്നെ കാണാം.. രമേ..അവരുടെ contact Number ഒന്ന് Search ചെയ്തേ..
രമ നമ്പർ കണ്ടെത്തി. അപ്പോയ്മെന്റ് എടുത്തു..
പിറ്റേ ദിവസം ഞങ്ങൾ പോയി ഡോക്ടറെ കണ്ടു. ചില ടെസ്റ്റുകളൊക്കെ ചെയ്യാൻ പറഞ്ഞു..
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കണ്ടു. അപ്പോഴേക്കും test ന്റെ റിസൽറ്റുകളൊക്കെ വന്നിട്ടുണ്ടായിരുന്നു.
ഡോക്ടർ അതൊക്കെ നോക്കിയിട്ട് പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. !!
തിരിച്ചു വീട്ടിൽ വന്നപ്പോൾ
അമ്മ :ഡോക്ടർ എന്തു പറഞ്ഞു മക്കളെ ?
ഞങ്ങൾ ഒന്നും മിണ്ടിയില്ല.
അമ്മ :എന്തായാലും പറ.. ഞാനും അറിയട്ടെ..
അമ്മ വിഷമിക്കരുത്..എനിക്ക് അച്ഛനാകാൻ യോഗമില്ല..
ആർക്കാ കുഴപ്പം ?
അഞ്ചു : അമ്മേ.. എനിക്കാ..
എന്താ കുഴപ്പം ?
ഇവളുടെ ഗർഭ പാത്രത്തിന് ഗർഭം ധരിക്കാനുള്ള കരുത്തില്ല.. അതിനാൽ ഇവൾക്ക് ഒരിക്കലും അമ്മയാകാൻ പറ്റില്ല..
വേറെ വഴി ഒന്നും ഇല്ലേ മോനേ..
വേറെ ഒരു വഴിയുണ്ടമ്മേ..
അതെന്താ ?
വാടക ഗർഭ പാത്രം !!
അത് എന്താണ്? എനിക്കൊന്നും മനസ്സിലായില്ല.. നീ ഒന്ന് ഒന്നും തെളിച്ചു പറയടാ..