മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
എന്നിട്ട് അമ്മ എന്തേ വേറെ വിവാഹം കഴിക്കാതിരുന്നത് ?
ഹരിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരു വിവാഹം തടസ്സമാകുമെന്ന് തോന്നി.. ഞാനാണെങ്കിൽ തൊട്ടാൽ ചെന പിടിക്കുന്ന കൂട്ടത്തിലായിരുന്നു.. എന്തായാലും കെട്ടി ഒരു വർഷത്തിനുള്ളിൽ ഞാൻ പ്രസവിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
അപ്പോൾ ഹരിയുടെ കാരങ്ങൾ നോക്കാൻ പറ്റില്ല..
ഹരി എന്റെ ജീവനാണ്. അവന് വേണ്ടിയാവണം എന്റെ ജീവിതം എന്ന് തോന്നി.
അവർ സംസാരിച്ചിരിക്കേ ഹരിയും വന്നു.
എന്താ.. അമ്മയും മോളും തമ്മിൽ ഒരു കൊച്ചു വർത്തമാനം..
കൊച്ചു വർത്തമാനമല്ലടാ.. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് തന്നെയാണ്.. ഇങ്ങനെ ചിരിച്ച് കളിച്ച് നടന്നാ മതിയോ?
നാട്ടുകാരും ബന്ധുക്കാരുമൊക്കെ ചോദ്യം മുഴുവൻ എന്നോടാ.. ഞാനിനി എന്താ മറുപടി പറയേണ്ടത്.. പിന്നെ.. ഇപ്പോ ഇത് എന്റേയും ആവശ്യമാ .. എനിക്ക് താലോലിക്കാൻ ഒരു പേരക്കുട്ടിയെ തന്നേ പറ്റൂ..
അതിന് ഞങ്ങളിപ്പോ എന്ത് ചെയ്യാനാ അമ്മേ.. ഞങ്ങൾ ശ്രമിക്കാതെയല്ല..
അങ്ങനെയാണെങ്കിൽ ഒരു ഡോക്ടറെ കാണാൻ നോക്കുക. ചിലപ്പോ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ ചികിത്സിച്ച് മാറ്റല്ലോ..
അത് ശരിയാണ് ചേട്ടാ.. എന്തായാലും ഡോക്ടറെ കാണാം.. അതാ നല്ലത്..
:ഏതാ നല്ല ഗൈനക്കോളജിസ്റ്റെന്ന് നീ തന്നെ ഒന്ന് സേർച്ച് ചെയ്യ്..