മകളെ അറിയുന്ന അമ്മയുടെ മനസ്സ്
മനസ്സ് – അവളും തല ചെരിച്ച് തിരിച്ച് ഉമ്മ തന്നുകൊണ്ട് വെറുപ്പ് അഭിനയിച്ചു,
“ഒരു താടിക്കാരൻ, ബ്ലാാാ..”
ഞാൻ വീണ്ടും കൂടുതൽ ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു. അവൾ തിരിച്ചും.
“വലി തുടങ്ങിയല്ലോ…”
സദാനന്ദൻ ചേട്ടൻ പിന്നിലേക്ക് നോക്കി. അച്ഛനും അമ്മയും കൂർക്കംവലി തുടങ്ങിയപ്പോൾ മുന്നിൽനിന്ന് മദ്യത്തിൻ്റെ ഗന്ധം ഒഴുകിവന്നു.
“അത് ശരി..അളിയനുള്ളത് വന്ന പാടെ കൈമാറിയല്ലോ..”
“മിണ്ടല്ലേടീ..പാവം ഒന്ന് വിട്ടോട്ടെ..” ഞാൻ നടുവിലെ സീറ്റിലേക്ക് കൈചൂണ്ടി.
“അവരിനി വണ്ടി നിന്നാലല്ലാതെ ഒണരൂല..”
“ഹഹ..സത്യാ..വണ്ടി ഗട്ടറിൽ ചാടിയാലും ഇടിയും മിന്നലുമല്ല, ഭൂമികുലുക്കം തന്നെവന്നാലും രണ്ടാളും അറിയില്ല. വണ്ടി നിന്നാല് കറക്ടായി ഉണരും”
സദാനന്ദൻ എന്ന ഡ്രൈവർ തൻ്റെ യജമാനന്മാരുടെ ശീലങ്ങൾ വിവരിച്ചു.
“ഏട്ടാ..ഒന്നൊഴിക്കട്ടേ?” മനീഷ് ഡ്രൈവറോടായി ചോദിച്ചു
“അളിയോ..ഡ്രൈവ് ചെയ്യുമ്പോ ഏട്ടൻ കുടിക്കില്ല. അളിയൻ ബോറാക്കല്ല്. വീട്ടിലെത്തിയിട്ട് കാലിയാക്കിയാലും വേണ്ടില്ല..”
“ഇല്ല അളിയാ.. അയാം ഓക്കെ..”
മനീഷിൻ്റെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു
“അളിയൻ പറഞ്ഞത് മറക്കാതെ കൊണ്ട് വന്നല്ലോ. ഞാൻ പറഞ്ഞതും അതിലുണ്ടല്ലോ ല്ലേ…”
ഭീഷണി കലർന്ന നോട്ടത്തോടെ അവൾ എനിക്ക് നേരെ നോക്കി