മാഞ്ഞു പോയ മഴവില്ല്
കാരണം ഒരു സർപ്രൈസ് ആയി വേണം രാഹുലിന് മുന്നിൽ എത്താൻ. രാഹുൽ ഇപ്പോൾ അജിത്തിന് പുറം തിരിഞ്ഞു മൊബൈലും കാതോടു ചേർത്ത് അജിത്തിന്റെ മറുപടിക്കായി വെയിറ്റ് ചെയ്യുകയാണ്. ഇനി വൈകിക്കെണ്ടെന്നു അജിത് തീരുമാനിച്ചു. സാവധാനം നടന്നു രാഹുലിന് പിന്നിലെത്തി. മുഖം പിന്നിലൂടെ അവന്റെ കാതോടു ചേർത്തു. കാറ്റിൽ ഇളകുന്ന രാഹുലിന്റെ തലമുടിയുടെ സുഗന്ധം അജിത്തിന്റെ നാസാ രന്ദ്രങ്ങളിൽ തുളഞ്ഞു കയറി. പതിഞ്ഞ ശബ്ദത്തിൽ അജിത് രാഹുലിന്റെ കാതിൽ മന്ദ്രിച്ചു ” നീന്തു ന ആയെ മുച്ചേ ചേന്നു ന ആയേ……രാത് കോ തബ് തര രോഖാ ന ജായേ…” അജിത് വരി പൂർത്തിയാക്കിയില്ല, രാഹുൽ ഞെട്ടി പിടഞ്ഞു മുന്നോട്ടു നീങ്ങി, പൊടുന്നനെ തിരിഞ്ഞു നോക്കി.
അജിത് ആ കണ്ണുകളിൽ നോക്കി വശ്യമായി പുഞ്ചിരിച്ചു. ” കിസ്കോ ഡൂണ്ട് രേ ?” രാഹുലിന്റെ കണ്ണുകൾ വിടര്ന്നു തിളങ്ങി. ആ മുഖത്തു പല ഭാവങ്ങൾ ഞൊടിയിടയിൽ മിന്നി മാഞ്ഞു. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെന്നോണം അവൻ ആർത്തിയോടെ അജിത്തിന്റെ മുഖത്തു തറപ്പിച്ചു നോക്കി. ” ഐസ ക്യോ ദേക്ക് രേ..? ” അജിത് പുഞ്ചിരിയോടെ ചോതിച്ചു. ” തു കിസകോ ഡൂണ്ട് രേ, വോ മേ ഹൂം.” രാഹുൽ ഒരു നിമിഷം നിശ്ചലനായി അജിത്തിന്റെ കണ്ണുകളിലേക്കു നോക്കി നിന്നു.
പിന്നെ ഞൊടിയിടയിൽ, ഒന്ന് ചിന്തിക്കാൻ കഴിയും മുൻപ് രാഹുൽ അജിത്തിനെ സ്വന്തം കരവലയത്തിനുള്ളിലാക്കി ഗാഡമായി പുണർന്നു. അജിത് രാഹുലിനെ നെഞ്ചോടു ചേര്ത്തു. ” ജാനൂ, I AM SO HAPPY . ” രാഹുലിന്റെ ആര്ദ്രമായ ശബ്ദം അജിത് കേട്ടു. ” മീ ടൂ മൈ ഡിയർ. ” അജിത് വിറയാർന്ന ശബ്ദത്തിൽ പ്രതിവചിച്ചു. നിമിഷങ്ങൾ കൊഴിഞ്ഞു വീണു. സ്ഥലം പൊതു വഴിയാണ്. പലരുടെയും കണ്ണുകൾ തങ്ങളുടെ മേൽ പതിയുന്നത് മനസ്സിലാക്കി അജിത് രാഹുലിനെ ദേഹത്ത് നിന്നും പതിയെ പിടിച്ചു മാറ്റി. മനസില്ലാ മനസോടെ രാഹുൽ അകന്നു മാറി, എങ്കിലും കൈകൾ കോർത്ത് പിടിച്ചിരുന്നു, പരസ്പരം വേർപെടുത്താനാകാത്ത വിധം ചേർന്ന് അമര്ന്നിരുന്നു.
തുടരും.