മാഞ്ഞു പോയ മഴവില്ല്
മൊബൈലിലൂടെ അജിത്തിന്റെ ശബ്ദത്തിൽ ” ഏക് ദൂജെ കേലിയെ” എന്ന പഴയ ഹിന്ദി സിനിമയിലെ ” തേരെ മേരെ ബീച്ച് മേൻ, കൈസാ ഹൈ എ ബന്തൻ, അന്ജാനാ ….. മേനെ നഹി ജാനാ….തുനെ നഹി ജനാ..” എന്ന ഗാനം കർണ്ണങ്ങളിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ കോരിത്തരിച്ചു നിന്നുപോയി രാഹുൽ. പാട്ട് കഴിഞ്ഞപ്പോൾ പ്രണയ നിർഭരമായ ശബ്ദത്തിൽ രാഹുൽ അജിത്തിനോട് മന്ദ്രിച്ചു …”
ജാനൂ , സൊ ബ്യുടിഫുൾ, യു ആർ സിങ്ങിംഗ് സൊ നൈസ് യാർ, ഐ ലവ് യു ജാനൂ, ലവ് യു സൊ മച്ച്..” ഒരു നിമിഷത്തെ മൌനത്തിനു ശേഷം അജിത് പ്രതിവചിച്ചു, ” എസ് ഡിയർ, ഇറ്റ്സ് ബികാസ് ഓഫ് യു, ഒണ്‍ലി യു ആർ ദി റീസണ്‍ ദാറ്റ് ഐ കുട് സിംഗ് നൈസ്, ബികാസ്, യു ആർ ദി ഒണ്‍ ഇൻ മൈ മൈൻഡ്, ഒണ്‍ലി യുവർ ഫേസ് ദാറ്റ് ഐ കാൻ സീ ഓൾ വെയ്സ് ” പ്രണയാതുരമായ ചിലനിമിഷങ്ങൾ . ” ജാനൂ പ്ലീസ്, ഐ അം ടയിംഗ് ടു മീറ്റ് യു…വെൻ ഐ കാൻ സീ യു .?
രാഹുലിന്റെ കാതരമായ ശബ്ദം വീണ്ടും അജിത്തിന്റെ ശ്രവണ പുടങ്ങളിൽ കുളിരായി വീണു.
അജിത് രാഹുലിനെ പരിച്ചയപെടുന്നത് FB യിലാണ്. അജിത് മലയാളിയാണ്. രാഹുൽ മധ്യപ്രദേശ് സ്വദേശിയും. വെത്യസ്ത ഭാഷയും സംസ്കാരവും ഒന്നും അവർക്കു തടസമായില്ല. പതിവ് ശൈലിയിൽ നിന്ന് വേറിട്ട അജിത്തിന്റെ ചാറ്റിങ് രാഹുലിനെ അജിത്തിനോട് കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചു. രാഹുലിൻറെ നിഷ്കളങ്കമായ ഇടപെടൽ അജിത്തിനെയും ആകർഷിച്ചു. ഫോണ്‍ നമ്പർ കൈമാറി. വൈബറിലും വാട്സ് ആപ്പിലും ഒക്കെ ചാറ്റിംഗ് ചെയ്തു കൂടുതൽ അടുത്തു. കുറഞ്ഞ സമയം കൊണ്ട് അവർ വളരെ നാളത്തെ പരിചയമുളളവരെപോലെയായി.
അതിലുപരി പ്രണയാതുരമായിരുന്നു അവരുടെ ബന്ധം. ഒരു ആത്മാർത്ഥ പ്രണയിതാവിന് വേണ്ടി വളരെ നാളായി അജിത് സെർച്ച് ചെയ്യുകയായിരുന്നു. രാഹുലിനെ പരിചയപ്പെട്ടപ്പോൾ തന്റെ തിരച്ചിലിന് ഭലം കണ്ടതായി അജിത്തിന് തോന്നി. രാഹുലിന്റെ കാര്യവും മറിച്ചായിരുന്നില്ല. ഒരു കൂട്ടുകാരനെ തേടുകയായിരുന്നു അവനും. ഫോണിലൂടെയും ചാറ്റിലൂടെയും പരമാവധി അടുത്തു അവർ. തമ്മിൽ കാണുന്നതിനു മുൻപ് ഫോട്ടോ കൈമാറാൻ പാടില്ലെന്ന അജിത്തിന്റെ നിർദ്ദേശം രാഹുൽ അംഗീകരിച്ചു.
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ രാഹുലിനെ കാണാൻ എത്താമെന്ന് അജിത് വാക്ക് കൊടുത്തു. ഇപ്പോൾ ഒരു നിമിഷം പോലും അജിത്തിന്റെ ശബ്ദം കേള്ക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായി രാഹുൽ. അജിത്തിന്റെ അവസ്ഥയും മറിച്ചല്ല. ചിന്തകളിൽ രാഹുൽ മാത്രം. ഉറങ്ങുമ്പോൾ സ്വപ്നത്തിൽ അവനുണ്ട്, ഉണരുമ്പോൾ മനസ്സു നിറയെ രാഹുലിന്റെ ചിന്തകൾ മാത്രം. തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അറിയാതെ ഹൃദയത്തിന്റെ ഒരു ഭാഗമായി മാറികഴിഞ്ഞിരുന്നു ഇതിനോടകം. ”
അടുത്ത പേജിൽ തുടരുന്നു.