ലളിത.. ഒരു കാമിനി!!
കാമിനി – അവള്‍ എന്നിലേക്ക് അദൃശ്യമായ നിശബ്ദമായ ഒരു ചോദ്യശരം എയ്തുവിടുകയായിരുന്നു.. അവളുടെ മൌനത്തിലൂടെ.!!
ആ ചോദ്യത്തിന്‍റെ ചൂടില്‍ ഞാന്‍
വെന്തുരുകിക്കൊണ്ടിരുന്നു.
ഏട്ടന്‍റെ ഇഷ്ടങ്ങള്‍പോലെ എന്‍റെ ഇഷ്ടങ്ങള്‍ക്ക് ഏട്ടന്‍
വിലങ്ങുതടിയായി നിന്നാല്‍ എനിക്ക് എട്ടാനോടും
ദേഷ്യം തോന്നും.. ഏട്ടന് സങ്കടം ഉണ്ടാവുന്നപോലെ
എനിക്കും വേദനിക്കുമെന്ന്
അവള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ എനിക്കു എന്തെങ്കിലും തിരിച്ച് പറയുവാന്‍ കഴിഞ്ഞേനെ, പക്ഷേ ഇപ്പോള്‍ തിരിച്ച് പറയുവാന്‍
അവിടെ ഒരു പ്രസ്താവനയോ ചോദ്യമോ ഒന്നും
നിലനില്‍ക്കുന്നില്ല. പക്ഷേ,
അവള്‍ എന്‍റെ ഹൃദയത്തില്‍ ഒരു ചോദ്യം സൃഷ്ടിച്ചിരിക്കുന്നു. ‘ അത് ഉദയം ചെയ്തത് എന്‍റെ
പ്രഞ്ജയില്‍ ആയത്കൊണ്ട് ലളിതയുടെ മൌനം ഇപ്പോള്‍ ഒരു ചോദ്യമായിട്ടല്ല ഞാന്‍ നേരിടേണ്ടി
വരുന്നത്, അവള്‍ എന്നെ അനുഭവിപ്പിക്കുകയാണ്.
എന്‍റെ ആവശ്യങ്ങള്‍, ലൈംഗീക ആവശ്യങ്ങള്‍ തടസ്സപ്പെടുമ്പോൾ എനിക്കുണ്ടാവുന്ന ആ നിരാശ, ആ
ദു:ഖം, ഇച്ഛാഭംഗം ..!!
അവളുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തടസ്സമായി നിന്നാല്‍
അവള്‍ക്കും അതെല്ലാം ഉണ്ടാകുമെന്നവള്‍ എന്നോടു
പറയുകയായിരുന്നുവെങ്കില്‍ എനിക്കവളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാമായിരുന്നു. എന്നാല്‍, അവളിപ്പോള്‍ അവളുടെ ആവശ്യം എന്‍റെ
മനഃസ്സാക്ഷിക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.