ലളിത.. ഒരു കാമിനി!!
എന്തോ അജ്ഞാതമായ കാരണം കൊണ്ട് ഞാന്‍ അങ്ങനെ പശ്ചാത്തപിക്കുന്നുണ്ടായിരുന്നില്ല. എനിക്കവളെത്തന്നെ മതിയായിരുന്നു.!!
എന്‍റെ എന്റെ കാലില്‍ പിടിച്ചു കരയുന്ന അവളെ ഞാന്‍
രണ്ടു കൈകള്‍കൊണ്ടും ഇളക്കി എഴുന്നേല്‍പ്പിച്ചു.
ലളിതേ.. എഴുന്നേല്‍ക്ക്.. എന്താ ഈ കാണിക്കുന്നെ..ആളുകളെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
അവള്‍ പെട്ടെന്ന് കണ്ണീര്‍ തുടച്ചു എഴുന്നേറ്റ് നിന്നു.
ഞാനും എഴുന്നേറ്റ് അവളുടെ കൈ പിടിച്ച് നടക്കാന്‍ തുടങ്ങി…
എൻ്റെ, ഉള്ളിന്‍റെയുള്ളില്‍ എവിടെയോ..ആ പരമമായ രഹസ്യം മറനീക്കി, എന്റെ മനസിന്റെ ഉപരിതലത്തിലേക്ക് തെളിഞ്ഞുവരാന്‍ തുടങ്ങി.
എന്‍റെ ഉള്ളിന്‍റെയുള്ളില്‍ എവിടെയോ, ഈ വാക്ക്
തര്‍ക്കത്തില്‍ അവള്‍ ജയിക്കണമെന്നും അവള്‍
ആഗ്രഹിക്കുന്നത് നടക്കണമെന്നും ആഗ്രഹിക്കുന്ന വേറെ ഒരു ഞാന്‍ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. എന്നാല്‍, അതൊട്ടും അനുവദിക്കാത്ത അഹങ്കാരത്തിന്റെയും
അഭിമാനത്തിന്റെയും സ്വാര്‍ഥതയുടെയും മൂര്‍ത്തിയായ
വേറെ ഒരു ഞാനുമുണ്ട്. ആ ഞാന്‍ ആയിരിയ്ക്കും എപ്പോഴും വിജയി. അങ്ങനെയേ ആകാവൂ. ഉറങ്ങിക്കിടക്കുന്ന എന്നില്‍ ഞാന്‍ വെറും പാവമാണ്. അയാള്‍ ഈ
സമൂഹത്തിന് യോജിച്ചവനല്ല. പക്ഷേ സമൂഹത്തിന്
യോജിച്ച ഞാന്‍ അതി ഭീകരനാണ്.. അക്രമാസക്തനാണ്. അഭിമാനത്തിന്റെ കാവല്‍ക്കാരനായ ക്രൂരമൃഗം !!. അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി കൊലപാതകം പോലും ചെയ്യാന്‍ മടിക്കാത്ത വന്യജീവി !!.